റ​ഷ്യ​യി​ൽ കു​ടു​ങ്ങി​യ മ​ല​യാ​ളി യു​വാ​വ് ഡ​ൽ​ഹി​യി​ലെ​ത്തി
റ​ഷ്യ​യി​ൽ കു​ടു​ങ്ങി​യ മ​ല​യാ​ളി യു​വാ​വ് ഡ​ൽ​ഹി​യി​ലെ​ത്തി
Sunday, March 31, 2024 9:55 AM IST
ന്യൂ​ഡ​ൽ​ഹി: റ​ഷ്യ​യി​ൽ കു​ടു​ങ്ങി​യ മ​ല​യാ​ളി യു​വാ​വ് ഡേ​വി​ഡ് മു​ത്ത​പ്പ​ൻ ഇ​ന്ത്യ​യി​ൽ തി​രി​ച്ചെ​ത്തി. പൂ​വാ​ർ പൊ​ഴി​യൂ​ർ ക​ല്ലി സ്വ​ദേ​ശി​യാ​ണ്.

ഡേ​വി​ഡ് ഇ​ന്ന് രാ​വി​ലെ ഡ​ൽ​ഹി​യി​ലെ​ത്തി. ഇ​ന്ത്യ​ൻ എം​ബ​സി താ​ൽ​ക്കാ​ലി​ക യാ​ത്രാ രേ​ഖ ന​ൽ​കി​യ​തോ​ടെ​യാ​ണ് മ​ട​ക്കം സാ​ധ്യ​മാ​യ​ത്. റ​ഷ്യ–​യു​ക്രെ​യ്ൻ യു​ദ്ധ​ത്തി​ൽ ഡേ​വി​ഡി​ന് പ​രു​ക്ക് പ​റ്റി​യി​രു​ന്നു.

വ്യാ​ജ റി​ക്രൂ​ട്ട് ഏ​ജ​ൻ​സി​യു​ടെ ച​തി​യി​ൽ പെ​ട്ടാ​ണ് ഡേ​വി​ഡ് റ​ഷ്യ​യി​ലെ​ത്തു​ന്ന​ത്. ര​ണ്ടു​ദി​വ​സം ക​ഴി​ഞ്ഞ് ഡേ​വി​ഡി​നെ കേ​ര​ള​ത്തി​ൽ എ​ത്തി​ക്കു​മെ​ന്ന് സി​ബി​ഐ അ​റി​യി​ച്ചു.

സൂ​പ്പ​ർ മാ​ർ​ക്ക​റ്റി​ൽ 1.60 ല​ക്ഷം രൂ​പ മാ​സ വേ​ത​ന​ത്തി​ൽ സെ​ക്യൂ​രി​റ്റി ജോ​ലി വാ​ഗ്ദാ​നം ചെ​യ്താ​ണ് ക​ഴി​ഞ്ഞ ഒ​ക്ടോ​ബ​ർ അ​വ​സാ​ന വാ​രം ഓ​ൺ​ലൈ‍​ൻ വ​ഴി പ​രി​ച​യ​പ്പെ​ട്ട ഡ​ൽ​ഹി​യി​ലെ ഏ​ജ​ന്‍റ് മൂ​ന്ന​ര​ല​ക്ഷം രൂ​പ കൈ​പ്പ​റ്റി​യ ശേ​ഷം ഡേ​വി​ഡി​നെ റ​ഷ്യ​യി​ൽ എ​ത്തി​ച്ച​ത്.


റ​ഷ്യ​ൻ‌ പൗ​ര​ത്വ​മു​ള്ള മ​ല​യാ​ളി​യാ​യ അ​ല​ക്സ് ആ​ണ് വി​മാ​ന​ത്താ​വ​ള​ത്തി​ൽ നി​ന്നു ഡേ​വി​ഡി​നെ പ​ട്ടാ​ള ക്യാം​പി​ൽ എ​ത്തി​ച്ച​ത്. ക്യാം​പി​ൽ എ​ത്തി​യ​പ്പോ​ൾ ത​ന്നെ ഉ​ദ്യോ​ഗ​സ്ഥ​ർ പാ​സ്പോ​ർ​ട്ടും യാ​ത്രാ രേ​ഖ​ക​ളും വാ​ങ്ങി.

പ​ത്ത് ദി​വ​സ​ത്തെ പ​രി​ശീ​ല​ന​ത്തി​നു ശേ​ഷം യു​ക്രെ​യ്ൻ അ​തി​ർ​ത്തി​യി​ൽ യു​ദ്ധ മേ​ഖ​ല​യി​ൽ എ​ത്തി​ച്ച് യു​ദ്ധ​ത്തി​ൽ പ​ങ്കെ​ടു​ത്ത​തോ​ടെ​യാ​ണു ഡേ​വി​ഡി​നു ച​തി മ​ന​സി​ലാ​യ​ത്. ഡി​സം​ബ​ർ 25ന് ​രാ​ത്രി റോ​ണ​ക്സ് മേ​ഖ​ല​യി​ൽ രാ​ത്രി ന​ട​ത്ത​ത്തി​നു പോ​കു​മ്പോ​ൾ ‍ഡ്രോ​ണി​ൽ എ​ത്തി​യ ബോം​ബ് പൊ​ട്ടി കാ​ലി​നു ഗു​രു​ത​ര പ​രു​ക്കേ​റ്റു. മോ​സ്കോ​യി​ലെ ഒ​രു പ​ള്ളി വി​കാ​രി​യു​ടെ സം​ര​ക്ഷ​ണ​യി​ൽ ആ​ണ് ഡേ​വി​ഡ് ക​ഴി​ഞ്ഞി​രു​ന്ന​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
<