പാ​ക്കി​സ്ഥാ​ൻ ക്രി​ക്ക​റ്റ് ടീം ​ക്യാ​പ്റ്റ​നാ​യി ബാ​ബ​ർ അ​സ​മി​നെ വീ​ണ്ടും നി​യ​മി​ച്ചു
പാ​ക്കി​സ്ഥാ​ൻ ക്രി​ക്ക​റ്റ് ടീം ​ക്യാ​പ്റ്റ​നാ​യി ബാ​ബ​ർ അ​സ​മി​നെ വീ​ണ്ടും നി​യ​മി​ച്ചു
Sunday, March 31, 2024 11:19 AM IST
ക​റാ​ച്ചി: പാ​ക്കി​സ്ഥാ​ൻ ക്രി​ക്ക​റ്റ് ടീം ​ക്യാ​പ്റ്റ​നാ​യി ബാ​ബ​ർ അ​സ​മി​നെ വീ​ണ്ടും നി​യ​മി​ച്ചു. പാ​ക്കി​സ്ഥാ​ൻ ക്രി​ക്ക​റ്റ് ബോ​ർ​ഡി(​പി​ഡി​ബി)​ന്‍റേ​താ​ണ് തീ​രു​മാ​നം. ഷ​ഹീ​ൻ അ​ഫ്രീ​ദി​യെ പു​റ​ത്താ​ക്കി​യ​തി​ന് പി​ന്നാ​ലെ​യാ​ണ് ന​ട​പ​ടി.

ഏ​ക​ദി​ന, ട്വ​ന്‍റി 20 ഫോ​ര്‍​മാ​റ്റു​ക​ളി​ല്‍ ബാ​ബ​ര്‍ ടീ​മി​നെ ന​യി​ക്കും. ഷാ​ൻ മ​സൂ​ദ് ടെ​സ്റ്റ് ക്യാ​പ്റ്റ​നാ​യി തു​ട​രും.

ക​ഴി​ഞ്ഞ വ​ർ​ക്ഷം ഇ​ന്ത്യ​യി​ൽ ന​ട​ന്ന ഏ​ക​ദി​ന ലോ​ക​ക്ക​പ്പി​ൽ നി​ന്ന് പാ​ക്കി​സ്ഥാ​ൻ പു​റ​ത്താ​യ​തി​ന് പി​ന്നാ​ലെ​യാ​യി​രു​ന്നു ബാ​ബ​ർ അ​സ​മി​നെ ക്യാ​പ്റ്റ​ൻ​സി സ്ഥാ​ന​ത്ത് നി​ന്നും മാ​റ്റു​ക​യും ഷ​ഹീ​ൻ അ​ഫ്രീ​ദി​യെ ക്യാ​പ്റ്റ​നാ​ക്കു​ക​യും ചെ​യ്ത​ത്.


എ​ന്നാ​ല്‍, അ​ഫ്രീ​ദി​യു​ടെ നാ​യ​ക​ത്വ​ത്തി​നു കീ​ഴി​ല്‍ ക​ളി​ച്ച അ​ഞ്ചു മ​ത്സ​ര പ​ര​മ്പ​ര​യി​ല്‍ നാ​ലി​ലും പാ​ക് ടീം ​പ​രാ​ജ​യ​ത്തി​ന്‍റെ ക​യ്പ്പ​റി​ഞ്ഞു. പി​ന്നീ​ട് ന​ട​ന്ന ചി​ല മ​ത്സ​ര​ങ്ങ​ളി​ലും തോ​റ്റ​തോ​ടെ പു​തി​യ ക്യാ​പ്റ്റ​നു വേ​ണ്ടി​യു​ള്ള മു​റ​വി​ളി​ക​ള്‍ ശ​ക്ത​മാ​യി. ഇ​തോ​ടെ​യാ​ണ് ബാ​ബ​ര്‍ അ​സ​മി​നു വീ​ണ്ടും ന​റു​ക്കു വീ​ണ​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
<