യു​പി​യി​ൽ ബി​ജെ​പി സ്ഥാ​നാ​ർ​ഥി​യു​ടെ തെ​ര​ഞ്ഞെ​ടു​പ്പ് റാ​ലി​ക്ക് നേ​രെ ക​ല്ലേ​റ്
യു​പി​യി​ൽ ബി​ജെ​പി സ്ഥാ​നാ​ർ​ഥി​യു​ടെ തെ​ര​ഞ്ഞെ​ടു​പ്പ് റാ​ലി​ക്ക് നേ​രെ ക​ല്ലേ​റ്
Sunday, March 31, 2024 1:17 PM IST
ല​ക്നോ: ഉ​ത്ത​ർ​പ്ര​ദേ​ശി​ൽ ബി​ജെ​പി​യു​ടെ ലോ​ക്സ​ഭാ സ്ഥാ​നാ​ർ​ഥി​യും കേ​ന്ദ്ര​മ​ന്ത്രി​യു​മാ​യ സ​ഞ്ജീ​വ് ബ​ല്യാ​ന്‍റെ തെ​ര​ഞ്ഞെ​ടു​പ്പ് റാ​ലി​ക്ക് നേ​രെ ക​ല്ലേ​റ്. മു​സാ​ഫ​ർ​ന​ഗ​ർ ജി​ല്ല​യി​ലെ ഖ​തൗ​ലി മേ​ഖ​ല​യി​ലാ​ണ് സം​ഭ​വം.

ക​ല്ലേ​റി​ൽ ജ​ന​ലു​ക​ൾ ത​ക​രു​ക​യും കാ​റു​ക​ൾ​ക്ക് കേ​ടു​പാ​ട് സം​ഭ​വി​ക്കു​ക​യും ചെ​യ്തു. സം​ഭ​വ​സ​മ​യം തെ​ര​ഞ്ഞെ​ടു​പ്പ് യോ​ഗ​ത്തി​ൽ സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു ബ​ല്യാ​ൻ.

ശ​നി​യാ​ഴ്ച രാ​ത്രി മ​ദ്‌​ക​രിം​പൂ​ർ ഗ്രാ​മ​ത്തി​ൽ ബ​ല്യ​ന്‍റെ തെ​ര​ഞ്ഞെ​ടു​പ്പ് റാ​ലി ന​ട​ക്കു​ന്ന​തി​നി​ടെ ചി​ല​ർ നി​ര​വ​ധി വാ​ഹ​ന​ങ്ങ​ൾ​ക്ക് നേ​രെ ക​ല്ലെ​റി​യു​ക​യും ജ​ന​ൽ ചി​ല്ലു​ക​ൾ ത​ക​ർ​ക്കു​ക​യും ചെ​യ്ത​താ​യി അ​ഡീ​ഷ​ണ​ൽ പോ​ലീ​സ് സൂ​പ്ര​ണ്ട് (സി​റ്റി) സ​ത്യ​നാ​രാ​യ​ണ പ്ര​ജാ​പ​ത് പ​റ​ഞ്ഞു.


അ​ക്ര​മി​ക​ൾ മു​ദ്രാ​വാ​ക്യം വി​ളി​ക്കു​ക​യും ചെ​യ്തു. പ്ര​തി​ക​ളെ പി​ടി​കൂ​ടാ​ൻ തി​ര​ച്ചി​ൽ തു​ട​രു​ക​യാ​ണെ​ന്നും ഗ്രാ​മ​ത്തി​ൽ കൂ​ടു​ത​ൽ പോ​ലീ​സ് സേ​ന​യെ വി​ന്യ​സി​ച്ചി​ട്ടു​ണ്ടെ​ന്നും പ്ര​ജാ​പ​ത് പ​റ​ഞ്ഞു. ബി​ജെ​പി ജി​ല്ലാ പ്ര​സി​ഡ​ന്‍റ് സു​ധീ​ർ സൈ​നി സം​ഭ​വ​ത്തെ അ​പ​ല​പി​ക്കു​ക​യും അ​ക്ര​മ​ത്തി​ൽ ഉ​ൾ​പ്പെ​ട്ട​വ​ർ​ക്കെ​തി​രെ ക​ർ​ശ​ന ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ടു​ക​യും ചെ​യ്തു.

മു​സാ​ഫ​ർ​ന​ഗ​ർ പാ​ർ​ല​മെ​ന്‍റ് മ​ണ്ഡ​ല​ത്തി​ൽ നി​ന്നാ​ണ് ബ​ല്യാ​ൻ ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ മ​ത്സ​രി​ക്കു​ന്ന​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
<