അ​നി​ൽ ആ​ന്‍റ​ണി​ക്ക് തെ​ര​ഞ്ഞെ​ടു​പ്പി​ൽ കെ​ട്ടി​വ​യ്ക്കാ​ൻ പ​ണം ന​ൽ​കി പി.​സി.​ജോ​ർ​ജ്
അ​നി​ൽ ആ​ന്‍റ​ണി​ക്ക് തെ​ര​ഞ്ഞെ​ടു​പ്പി​ൽ കെ​ട്ടി​വ​യ്ക്കാ​ൻ പ​ണം ന​ൽ​കി പി.​സി.​ജോ​ർ​ജ്
Monday, April 1, 2024 7:17 PM IST
പ​ത്ത​നം​തി​ട്ട: ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ പ​ത്ത​നം​തി​ട്ട​യി​ലെ എ​ൻ​ഡി​എ സ്ഥാ​നാ​ർ​ഥി അ​നി​ൽ കെ. ​ആ​ന്‍റ​ണി​ക്ക് നാ​മ​നി​ർ​ദേ​ശ പ​ത്രി​ക സ​മ​ർ​പ്പി​ക്കു​ന്ന​തി​നു കെ​ട്ടി​വ​യ്ക്കാ​നു​ള്ള പ​ണം ന​ൽ​കി പി.​സി.​ജോ​ർ​ജ്. എ​ൻ​ഡി​എ പ​ത്ത​നം​തി​ട്ട പാ​ർ​ല​മെ​ന്‍റ് മ​ണ്ഡ​ലം ക​ൺ​വെ​ൻ​ഷ​ൻ വേ​ദി​യി​ൽ വ​ച്ചാ​ണ് പ​ണം കൈ​മാ​റി​യ​ത്.

അ​ടു​ത്തി​ടെ ബി​ജെ​പി​യി​ൽ ചേ​ർ​ന്ന ജോ​ർ​ജ് പ​ത്ത​നം​തി​ട്ട മ​ണ്ഡ​ല​ത്തി​ൽ സ്ഥാ​നാ​ർ​ഥി​ത്വം പ്ര​തീ​ക്ഷി​ച്ചി​രു​ന്നു. എ​ന്നാ​ൽ ബി​ജെ​പി കേ​ന്ദ്ര നേ​തൃ​ത്വം ജോ​ർ​ജി​നെ ത​ഴ​ഞ്ഞ് അ​നി​ലി​ന് സീ​റ്റ് ന​ൽ​കു​ക​യാ​യി​രു​ന്നു.

സ്ഥാ​നാ​ർ​ഥി​ത്വം പ്ര​ഖ്യാ​പി​ച്ച​തി​ന് പി​ന്നാ​ലെ അ​നി​ലി​നെ​തി​രേ ജോ​ർ​ജ് രം​ഗ​ത്തെ​ത്തു​ക​യും ചെ​യ്തി​രു​ന്നു. അ​നി​ലി​നെ മ​ണ്ഡ​ല​ത്തി​ൽ ആ​ർ​ക്ക് അ​റി​യാം എ​ന്നാ​യി​രു​ന്നു ജോ​ർ​ജി​ന്‍റെ പ്ര​തി​ക​ര​ണം.


പി​ന്നീ​ട് നേ​തൃ​ത്വം ഇ​ട​പെ​ട്ട് അ​നു​ന​യി​പ്പി​ച്ച ശേ​ഷം അ​നി​ൽ ആ​ന്‍റ​ണി ഈ​രാ​റ്റു​പേ​ട്ട​യി​ലെ വീ​ട്ടി​ലെ​ത്തി ജോ​ർ​ജി​നെ ക​ണ്ടി​രു​ന്നു.

ബി​ജെ​പി ദേ​ശീ​യ വ​ക്താ​വ് പ്ര​കാ​ശ് ജാ​വ​ദേ​ക്ക​റാ​ണ് ക​ൺ​വ​ൻ​ഷ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്ത​ത്. ബി​ജെ​പി പ​ത്ത​നം​തി​ട്ട ജി​ല്ലാ പ്ര​സി​ഡ​ന്‍റ് വി.​എ.​സൂ​ര​ജ്, സം​സ്ഥാ​ന സെ​ക്ര​ട്ട​റി ക​ര​മ​ന ജ​യ​ൻ, സം​സ്ഥാ​ന വൈ​സ് പ്ര​സി​ഡ​ന്‍റ് ഡോ.ജെ.പ്ര​മീ​ള​ദേ​വി, സം​സ്ഥാ​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി ജോ​ർ​ജ് കു​ര്യ​ൻ, സം​സ്ഥാ​ന സെ​ൽ ക​ൺ​വീ​ന​ർ അ​ശോ​ക​ൻ കു​ള​ന​ട, കോ​ട്ട​യം ജി​ല്ലാ പ​ഞ്ചാ​യ​ത്ത് അം​ഗം ഷോ​ൺ ജോ​ർ​ജ് തു​ട​ങ്ങി നി​ര​വ​ധി നേ​താ​ക്ക​ൾ സം​സാ​രി​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
<