ജ​സ്റ്റീ​സ് എ​സ്. മ​ണി​കു​മാ​ര്‍ മ​നു​ഷ്യാ​വ​കാ​ശ ക​മ്മീ​ഷ​ന്‍ അ​ധ്യ​ക്ഷ​ന്‍; ശി​പാ​ര്‍​ശ ഗ​വ​ര്‍​ണ​ര്‍ അം​ഗീ​ക​രി​ച്ചു
ജ​സ്റ്റീ​സ് എ​സ്. മ​ണി​കു​മാ​ര്‍ മ​നു​ഷ്യാ​വ​കാ​ശ ക​മ്മീ​ഷ​ന്‍ അ​ധ്യ​ക്ഷ​ന്‍; ശി​പാ​ര്‍​ശ ഗ​വ​ര്‍​ണ​ര്‍ അം​ഗീ​ക​രി​ച്ചു
Wednesday, April 3, 2024 6:27 PM IST
തി​രു​വ​ന​ന്ത​പു​രം: ഹൈ​ക്കോ​ട​തി ചീ​ഫ് ജ​സ്റ്റീ​സാ​യി​രു​ന്ന എ​സ്. മ​ണി​കു​മാ​ര്‍ മ​നു​ഷ്യാ​വ​കാ​ശ ക​മ്മീ​ഷ​ന്‍ അ​ധ്യ​ക്ഷ​ന്‍. സം​സ്ഥാ​ന സ​ര്‍​ക്കാ​രി​ന്‍റെ ശി​പാ​ര്‍​ശ ഗ​വ​ര്‍​ണ​ര്‍ അം​ഗീ​ക​രി​ച്ചു.

2023 ഓ​ഗ​സ്റ്റി​ലാ​ണ് മ​ണി​കു​മാ​റി​നെ മ​നു​ഷ്യാ​വ​കാ​ശ ക​മ്മീ​ഷ​ന്‍ ചെ​യ​ര്‍​മാ​ന്‍ സ്ഥാ​ന​ത്ത് നി​യ​മി​ക്കാ​ന്‍ സ​ര്‍​ക്കാ​ര്‍ ത​ത്വ​ത്തി​ല്‍ തീ​രു​മാ​നി​ച്ച​ത്. എ​ന്നാ​ല്‍ നി​യ​മ​ന​ത്തി​ല്‍ പ്ര​തി​പ​ക്ഷ നേ​താ​വ് വി.​ഡി. സ​തീ​ശ​ന്‍ വി​യോ​ജ​ന​ക്കു​റി​പ്പ് രേ​ഖ​പ്പെ​ടു​ത്തി​യി​രു​ന്നു.

സ്പീ​ക്ക​ര്‍, മു​ഖ്യ​മ​ന്ത്രി, പ്ര​തി​പ​ക്ഷ നേ​താ​വ് എ​ന്നി​വ​ര​ട​ങ്ങി​യ സ​മി​തി​യാ​ണ് മ​നു​ഷ്യാ​വ​കാ​ശ ക​മ്മീ​ഷ​ന്‍ ചെ​യ​ര്‍​മാ​നെ തെ​ര​ഞ്ഞെ​ടു​ക്കു​ന്ന​ത്. മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​നും സ്പീ​ക്ക​ര്‍ എ.​എ​ന്‍.​ഷം​സീ​റും നി​യ​മ​ന​ത്തെ അ​നു​കൂ​ലി​ച്ചു. ഇ​തോ​ടെ 2-1 ഭൂ​രി​പ​ക്ഷ​ത്തി​ല്‍ നി​യ​മ​ന ശി​പാ​ര്‍​ശ ഗ​വ​ര്‍​ണ​ര്‍​ക്ക് കൈ​മാ​റു​ക​യാ​യി​രു​ന്നു. പ്ര​തി​പ​ക്ഷ നേ​താ​വ് വി​യോ​ജി​ച്ചാ​ലും നി​യ​മ​നം ന​ട​ത്തു​ന്ന​തി​ല്‍ ത​ട​സ​മി​ല്ല.


ജ​സ്റ്റീ​സ് എ​സ്. മ​ണി​കു​മാ​റി​ന്‍റെ പ​ല വി​ധി​ക​ളി​ലും സ​ര്‍​ക്കാ​രി​ന് അ​നു​കൂ​ല​മാ​യ നി​ല​പാ​ടെ​ടു​ക്കു​ന്നു എ​ന്നാ​യി​രു​ന്നു പ്ര​തി​പ​ക്ഷ ആ​ക്ഷേ​പം. ചീ​ഫ് ജ​സ്റ്റീ​സ് സ്ഥാ​ന​ത്തു​നി​ന്ന് വി​ര​മി​ച്ച​പ്പോ​ള്‍ മു​ഖ്യ​മ​ന്ത്രി ഇ​ട​പെ​ട്ട് സ​ര്‍​ക്കാ​ര്‍ ത​ല​ത്തി​ല്‍ യാ​ത്ര​യ​യ​പ്പ് ന​ല്‍​കി​യ​തും വി​വാ​ദ​മാ​യി​രു​ന്നു.

2023 ഏ​പ്രി​ല്‍ 24നാ​ണ് ജ​സ്റ്റീ​സ് എ​സ്. മ​ണി​കു​മാ​ര്‍ കേ​ര​ള ഹൈ​ക്കോ​ട​തി​യി​ല്‍ നി​ന്ന് വി​ര​മി​ച്ച​ത്. അ​സി​സ്റ്റ​ന്‍റ് സോ​ളി​സി​റ്റ​ര്‍ ജ​ന​റ​ലാ​യി പ്ര​വ​ര്‍​ത്തി​ച്ചി​രു​ന്ന അ​ദ്ദേ​ഹം 2006 ജൂ​ലൈ​യി​ലാ​ണ് മ​ദ്രാ​സ് ഹൈ​ക്കോ​ട​തി ജ​ഡ്ജി​യാ​യ​ത്. ജ​ഡ്ജി​യാ​യി​രു​ന്ന മ​ണി​കു​മാ​ര്‍ 2019 ഒ​ക്ടോ​ബ​ര്‍ 11നാ​ണ് കേ​ര​ള ഹൈ​ക്കോ​ട​തി ചീ​ഫ് ജ​സ്റ്റീ​സാ​യ​ത്.
Related News
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
<