അ​മ്മ മൊ​ബൈ​ൽ ഫോ​ൺ ന​ൽ​കിയില്ല; കൗ​മാ​ര​ക്കാ​ര​ൻ ജീ​വ​നൊ​ടു​ക്കി
അ​മ്മ മൊ​ബൈ​ൽ ഫോ​ൺ ന​ൽ​കിയില്ല; കൗ​മാ​ര​ക്കാ​ര​ൻ ജീ​വ​നൊ​ടു​ക്കി
Thursday, April 4, 2024 7:22 AM IST
ലാ​ഹോ​ർ: പാ​ക്കി​സ്ഥാ​നി​ൽ അ​മ്മ മൊ​ബൈ​ൽ ഫോ​ൺ ന​ൽ​കാ​ൻ വി​സ​മ്മ​തി​ച്ച​തി​നെ തു​ട​ർ​ന്ന് കൗ​മാ​ര​ക്കാ​ര​ൻ ജീ​വ​നൊ​ടു​ക്കി. ലാ​ഹോ​റി​ലെ റെ​യ്‌​വി​ന്ദ് ന​ഗ​ര​ത്തി​ലാ​ണ് സം​ഭ​വം.

12 വ​യ​സു​കാ​ര​നാ​ണ് മ​രി​ച്ച​ത്. കു​ട്ടി അ​മ്മ​യോ​ട് മൊ​ബൈ​ൽ ഫോ​ൺ ആ​വ​ശ്യ​പ്പെ​ട്ടു​വെ​ങ്കി​ലും അ​മ്മ അ​ത് ന​ൽ​കാ​തെ അ​യ​ൽ​വാ​സി​യു​ടെ വീ​ട്ടി​ലേ​ക്ക് പോ​യി. തി​രി​ച്ചെ​ത്തി​യ​പ്പോ​ഴാ​ണ് മ​ക​ന്‍റെ ചേ​ത​ന​യ​റ്റ ശ​രീ​രം സീ​ലിം​ഗി​ൽ തൂ​ങ്ങി​യ നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്.

സം​ഭ​വ​ത്തി​ൽ പോ​ലീ​സ് അ​ന്വേ​ഷ​ണം ആ​രം​ഭി​ക്കു​ക​യും സം​ഭ​വ​സ്ഥ​ല​ത്ത് നി​ന്ന് തെ​ളി​വു​ക​ൾ ശേ​ഖ​രി​ക്കു​ക​യും ചെ​യ്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
<