സ്കൂ​ളി​ൽ ചോ​റ് തി​ള​പ്പി​ച്ച വെ​ള്ള​ത്തി​ൽ വീ​ണ് മൂ​ന്നാം​ക്ലാ​സു​കാ​ര​ന് ഗു​രു​ത​ര പ​രി​ക്ക്
സ്കൂ​ളി​ൽ ചോ​റ് തി​ള​പ്പി​ച്ച വെ​ള്ള​ത്തി​ൽ വീ​ണ് മൂ​ന്നാം​ക്ലാ​സു​കാ​ര​ന് ഗു​രു​ത​ര പ​രി​ക്ക്
Friday, April 5, 2024 6:35 AM IST
കേ​ന്ദ്ര​പാ​ര: ഒ​ഡീ​ഷ​യി​ലെ കേ​ന്ദ്ര​പാ​റ ജി​ല്ല​യി​ലെ ഒ​രു സ്‌​കൂ​ളി​ൽ വ്യാ​ഴാ​ഴ്ച ഉ​ച്ച​ഭ​ക്ഷ​ണ പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി ത​യാ​റാ​ക്കി​യ ചോ​റ് തി​ള​പ്പി​ച്ച പാ​ത്ര​ത്തി​ൽ അ​ബ​ദ്ധ​ത്തി​ൽ വീ​ണ് എ​ട്ട് വ​യ​സു​കാ​ര​ന് ഗു​രു​ത​ര​മാ​യി പൊ​ള്ള​ലേ​റ്റു.

ബ​ഹ​ക​ണ്ഡ്യ ഗ്രാ​മ​ത്തി​ലെ സ​ർ​ക്കാ​ർ സ്കൂ​ളാ​യ അ​ന​ന്ത് നാ​രാ​യ​ൺ അ​പ്പ​ർ പ്രൈ​മ​റി സ്‌​കൂ​ളി​ലാ​ണ് സം​ഭ​വം. ആ​ഹ്‌​വാ​ഹ​നാ​ണ് പ​രി​ക്കേ​റ്റ​ത്. മൂ​ന്നാം ക്ലാ​സ് വി​ദ്യാ​ർ​ഥി​യാ​യ ആ​ഹ്‌​വാ​ഹ​ന്‍റെ മു​തു​കി​ലാ​ണ് പൊ​ള്ള​ലേ​റ്റ​ക്.

കു​ട്ടി​യെ പ്രാ​ഥ​മി​ക ചി​കി​ത്സ​യ്ക്കാ​യി ആ​ദ്യം മാ​ർ​ഷ​ഗാ​യി​ലെ ക​മ്മ്യൂ​ണി​റ്റി ഹെ​ൽ​ത്ത് സെ​ന്‍റ​റി​ലേ​ക്ക് കൊ​ണ്ടു​പോ​യി. പി​ന്നീ​ട് തു​ട​ർ ചി​കി​ത്സ​യ്ക്കാ​യി കേ​ന്ദ്ര​പാ​റ ജി​ല്ലാ ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റി. കു​ട്ടി​യു​ടെ ആ​രോ​ഗ്യ​നി​ല തൃ​പ്തി​ക​ര​മാ​ണെ​ന്നാ​ണ് റി​പ്പോ​ർ​ട്ട്.


കേ​ന്ദ്ര​പാ​ര സ​ദ​ർ പോ​ലീ​സ് സ്‌​റ്റേ​ഷ​ൻ ഇ​ൻ​സ്‌​പെ​ക്ട​ർ സ​രോ​ജ് സാ​ഹു സം​ഭ​വ​ത്തി​ൽ അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു. സ്‌​കൂ​ൾ ഹെ​ഡ്മാ​സ്റ്റ​ർ​ക്ക് കാ​ര​ണം കാ​ണി​ക്ക​ൽ നോ​ട്ടീ​സ് ന​ൽ​കി​യി​ട്ടു​ണ്ടെ​ന്നും സ​മ​ഗ്ര​മാ​യ അ​ന്വേ​ഷ​ണം ന​ട​ത്തി റി​പ്പോ​ർ​ട്ട് സ​മ​ർ​പ്പി​ക്കാ​ൻ ബ്ലോ​ക്ക് വി​ദ്യാ​ഭ്യാ​സ ഓ​ഫീ​സ​റു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഘ​ത്തെ ചു​മ​ത​ല​പ്പെ​ടു​ത്തി​യി​ട്ടു​ണ്ടെ​ന്നും ജി​ല്ലാ വി​ദ്യാ​ഭ്യാ​സ ഓ​ഫീ​സ​ർ പ്ര​ദീ​പ് കു​മാ​ർ നാ​ഗ് പ​റ​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
<