ബാ​ബ​റി മ​സ്ജി​ദ് ത​ക​ര്‍​ത്ത​തും ഗു​ജ​റാ​ത്ത് ക​ലാ​പ­​വും പു​റ­​ത്ത്; പാ​ഠ­​പു­​സ്­​ത­​ക­​ത്തി​ല്‍ മാ­​റ്റം വ­​രു­​ത്തി എ​ന്‍​സി​ഇ­​ആ​ര്‍­​ടി
ബാ​ബ​റി മ​സ്ജി​ദ് ത​ക​ര്‍​ത്ത​തും ഗു​ജ​റാ​ത്ത് ക​ലാ​പ­​വും പു​റ­​ത്ത്; പാ​ഠ­​പു­​സ്­​ത­​ക­​ത്തി​ല്‍ മാ­​റ്റം വ­​രു­​ത്തി എ​ന്‍​സി​ഇ­​ആ​ര്‍­​ടി
Friday, April 5, 2024 10:44 AM IST
ന്യൂ­​ഡ​ല്‍​ഹി: ബാ​ബ​റി മ​സ്ജി​ദ് ത​ക​ര്‍​ത്ത​തും ഗു​ജ​റാ​ത്ത് ക​ലാ​പ­​വും പാ​ഠ­​പു­​സ്­​ത­​ക­​ത്തി​ല്‍ നി­​ന്ന് ഒ­​ഴി­​വാ​ക്കി എ​ന്‍​സി​ഇ­​ആ​ര്‍­​ടി(​നാ​ഷ​ണ​ല്‍ കൗ​ണ്‍​സി​ല്‍ ഫോ​ര്‍ എ​ഡ്യൂ​ക്കേ​ഷ​ണ​ല്‍ റി​സ​ര്‍​ച്ച് ആ​ന്‍​ഡ് ട്രെ­​യി­​നിം­​ഗ്). അ​ടു​ത്ത അ​ധ്യാ​യ​ന വ​ര്‍​ഷ​ത്തി​ലെ 12-ാം ക്ലാ​സി​ലെ പൊ​ളി​റ്റി​ക്ക​ല്‍ സ​യ​ന്‍​സ് പാ​ഠ​പു​സ്­​ത​ക­​ത്തി­​ലാ­​ണ് മാ­​റ്റം വ­​രു­​ത്തി­​യ​ത്.

വെ­​ബ്‌­​സൈ­​റ്റി​ല്‍ ന​ല്‍­​കി­​യി­​രി­​ക്കു­​ന്ന വി­​വ­​ര­​ത്തി​ന്‍റെ അ­​ടി­​സ്ഥാ­​ന­​ത്തി​ല്‍ പ്ര​ധാ​ന​മാ​യും ര​ണ്ട് മാ​റ്റ​ങ്ങ​ളാ­​ണ് പാ­​ഠ­​പു­​സ്­​ത­​ക­​ത്തി​ല്‍ വ­​രു­​ത്തി­​യി­​ട്ടു­​ള്ള​ത്. 1992 ഡി​സം​ബ​റി​ല്‍ ബാ​ബ​റി മ​സ്ജി​ദ് ത​ക​ര്‍​ത്തു എ​ന്ന പ​രാ​മ​ര്‍​ശം ഒ​ഴി­​വാ​ക്കി. സു​പ്രീം​കോ​ട​തി​യു​ടെ ഇ​ട​പെ​ട​ലി​ലൂ​ടെ രാ​മ​ക്ഷേ​ത്രം നി​ര്‍​മി​ക്കാ​നാ​യി എ​ന്ന കാ​ര്യം മാ­​ത്ര­​മാ­​ണ് ഉ​ള്‍­​പ്പെ­​ടു­​ത്തി­​യി­​രി­​ക്കു­​ന്ന​ത്. പാ​ഠ​പു​സ്ത​ക​ത്തി​ലെ മ​നു​ഷ്യ​വ​കാ​ശ വി​ഷ​യ​ങ്ങ​ളു​ടെ കൂ​ട്ട​ത്തി​ല്‍ നി​ന്നാ​ണ് ഗു​ജ​റാ​ത്ത് ക​ലാ​പം ഒ​ഴി​വാ​ക്കി­​യ­​ത്.


ഇ​ന്ത്യ​ന്‍ രാ​ഷ്ട്രീ​യ ച​രി​ത്ര​ത്തി​ല്‍ ഏ​റെ പ്രാ​ധാ​ന്യ​മു​ള്ള സം​ഭ​വ​ങ്ങ​ളാ​ണ് ബാ​ബ​റി മ​സ്ജി​ദ് ത​ക​ര്‍​ത്ത​തും ഗു​ജ​റാ​ത്ത് കലാപവും. ഇ­​ക്കാ­​ര്യ­​ങ്ങ​ള്‍ ഉ​ള്‍­​ക്കൊ­​ള്ളു​ന്ന അ​ഞ്ച്, എ­​ട്ട് അ­​ധ്യാ­​യ­​ങ്ങ­​ളി­​ലാ­​ണ് നി­​ല­​വി​ല്‍ മാ­​റ്റം വ­​രു­​ത്തി­​യി­​ട്ടു­​ള്ള​ത്.

ഇ​ന്ത്യ​ന്‍ രാ​ഷ്ട്രീ​യ​ത്തി​ലെ ഏ​റ്റ​വും പു​തി​യ സം​ഭ​വ​വി​കാ​സ​ങ്ങ​ള്‍ അ​നു​സ​രി​ച്ചാ​ണ് പാ​ഠ​പു​സ്ത​ക​ത്തി​ന്‍റെ ഉ​ള്ള​ട​ക്ക​ങ്ങ​ളി​ല്‍ മാ​റ്റം വ​രു​ത്തി​യ​തെ​ന്നാ​ണ് എ​ന്‍​സി​ഇ­​ആ​ര്‍­​ടി­​യു­​ടെ വി­​ശ­​ദീ­​ക­​ര​ണം.
Related News
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
<