ഓ​യി​ൽ ടാ​ങ്ക​ർ മ​റി​ഞ്ഞ് തീ​പി​ടി​ച്ച് ഒ​രാ​ൾ മ​രി​ച്ചു; എ​ട്ടു​പേ​ർ​ക്ക് പ​രി​ക്ക്
ഓ​യി​ൽ ടാ​ങ്ക​ർ മ​റി​ഞ്ഞ് തീ​പി​ടി​ച്ച് ഒ​രാ​ൾ മ​രി​ച്ചു; എ​ട്ടു​പേ​ർ​ക്ക് പ​രി​ക്ക്
Monday, April 8, 2024 12:54 AM IST
ഉ​ന: ഹി​മാ​ച​ൽ​പ്ര​ദേ​ശി​ൽ ഓ​യി​ൽ ടാ​ങ്ക​ർ മ​റി​ഞ്ഞ് തീ​പി​ടി​ച്ച് ഒ​രാ​ൾ മ​രി​ച്ചു. എ​ട്ടു​പേ​ർ​ക്ക് പ​രി​ക്കേ​റ്റു. ഹ​രോ​ളി മേ​ഖ​ല​യി​ലെ ത​ഹ്‌​ലി​വാ​ല ക​സ്‌​വ ഗ്രാ​മ​ത്തി​ലാ​ണ് സം​ഭ​വ​മു​ണ്ടാ​യ​ത്.

അ​പ​ക​ട​ത്തെ തു​ട​ർ​ന്ന് 15 ക​ട​ക​ൾ ന​ശി​ക്കു​ക​യും നി​ര​വ​ധി വാ​ഹ​ന​ങ്ങ​ൾ​ക്ക് കേ​ടു​പാ​ടു​ക​ൾ സം​ഭ​വി​ക്കു​ക​യും ചെ​യ്ത​താ​യി സം​സ്ഥാ​ന എ​മ​ർ​ജ​ൻ​സി ഓ​പ്പ​റേ​ഷ​ൻ സെ​ന്‍റ​ർ അ​റി​യി​ച്ചു. തീ ​നി​യ​ന്ത്ര​ണ വി​ധേ​യ​മാ​ക്കി.


ടാ​ങ്ക​റി​ന്‍റെ ബ്രേ​ക്ക് ത​ക​രാ​റി​ലാ​യ​താ​ണ് അ​പ​ക​ട​കാ​ര​ണം. പ​ഞ്ചാ​ബ് സ്വ​ദേ​ശി​യാ​യ സു​ബാ​ഷ് ച​ന്ദ​ർ എ​ന്ന സ്‌​കൂ​ട്ട​ർ യാ​ത്ര​ക്കാ​ര​നാ​ണ് കൊ​ല്ല​പ്പെ​ട്ട​തെ​ന്ന് ഉ​ദ്യോ​ഗ​സ്ഥ​ർ പ​റ​ഞ്ഞു. പ​രി​ക്കേ​റ്റ എ​ട്ട് പേ​രി​ൽ ഒ​രാ​ളു​ടെ നി​ല ഗു​രു​ത​ര​മാ​ണ്. ഇ​യാ​ളെ ചി​കി​ത്സ​യ്ക്കാ​യി ഉ​ന​യി​ലെ റീ​ജി​യ​ണ​ൽ ഹോ​സ്പി​റ്റ​ലി​ലേ​ക്ക് മാ​റ്റി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
<