തെ​ര​ഞ്ഞെ​ടു​പ്പ്: സംസ്ഥാനത്ത് ത​ത്സ​മ​യ നി​രീ​ക്ഷ​ണ​ത്തി​ന് ര​ണ്ടാ​യി​ര​ത്തി​ല​ധി​കം കാ​മ​റ​ക​ൾ
തെ​ര​ഞ്ഞെ​ടു​പ്പ്: സംസ്ഥാനത്ത് ത​ത്സ​മ​യ നി​രീ​ക്ഷ​ണ​ത്തി​ന് ര​ണ്ടാ​യി​ര​ത്തി​ല​ധി​കം കാ​മ​റ​ക​ൾ
Wednesday, April 10, 2024 9:39 PM IST
തി​രു​വ​ന​ന്ത​പു​രം: ലോ​ക്‌​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​നോ​ട​നു​ബ​ന്ധി​ച്ച് വി​പു​ല​മാ​യ നി​രീ​ക്ഷ​ണ സം​വി​ധാ​ന​ങ്ങ​ൾ ഒ​രു​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി സം​സ്ഥാ​ന​ത്തു​ട​നീ​ളം 2,122 കാ​മ​റ​ക​ൾ ഉ​പ​യോ​ഗി​ച്ച് ത​ത്സ​മ​യ നി​രീ​ക്ഷ​ണം ന​ട​ത്തി​വ​രു​ന്ന​താ​യി മു​ഖ്യ തെ​ര​ഞ്ഞെ​ടു​പ്പ് ഓ​ഫീ​സ​ർ സ​ഞ്ജ​യ് കൗ​ൾ.

മു​ഖ്യ തെ​ര​ഞ്ഞെ​ടു​പ്പ് ഓ​ഫീ​സ​റു​ടെ ഓ​ഫീ​സി​ലും ജി​ല്ല​ക​ളി​ലും സ​ജ്ജ​മാ​ക്കി​യി​ട്ടു​ള്ള ക​ൺ​ട്രോ​ൾ റൂ​മു​ക​ളി​ൽ ദൃ​ശ്യ​ങ്ങ​ൾ നി​ര​ന്ത​രം നി​രീ​ക്ഷി​ക്കു​ന്നു​ണ്ട്. സം​സ്ഥാ​ന​ത്തെ ചെ​ക്ക്‌​പോ​സ്റ്റു​ക​ളി​ൽ നി​ന്നു​ള്ള ദൃ​ശ്യ​ങ്ങ​ൾ, പെ​രു​മാ​റ്റ​ച​ട്ട ലം​ഘ​നം ക​ണ്ടെ​ത്തു​ന്ന​തി​നു​ള്ള ഫ്‌​ല​യിം​ഗ് സ്‌​ക്വാ​ഡു​ക​ൾ, സ്റ്റാ​റ്റി​ക് സ​ർ​വ്വ​യി​ല​ൻ​സ് ടീം ​എ​ന്നി​വ​യു​ടെ വാ​ഹ​ന​ങ്ങ​ളി​ൽ ഘ​ടി​പ്പി​ച്ചി​ട്ടു​ള്ള കാ​മ​റ​ക​ളി​ൽ നി​ന്നു​ള്ള ദൃ​ശ്യ​ങ്ങ​ൾ തു​ട​ങ്ങി തെ​ര​ഞ്ഞെ​ടു​പ്പു​മാ​യി ബ​ന്ധ​പ്പെ​ട്ടു ന​ട​ക്കു​ന്ന പ്ര​ധാ​ന പ്ര​വ​ർ​ത്ത​ന​ങ്ങ​ളെ​ല്ലാം ത​ത്സ​മ​യം നി​രീ​ക്ഷി​ക്കു​ന്നു​ണ്ട്.

20 ലോ​ക്‌​സ​ഭാ മ​ണ്ഡ​ല​ങ്ങ​ളി​ലെ ആ​ർ​ഒ​മാ​രു​ടെ കീ​ഴി​ൽ സ​ജ്ജ​മാ​ക്കി​യി​ട്ടു​ള്ള ക​ൺ​ട്രോ​ൾ റൂ​മു​ക​ളി​ലും ദൃ​ശ്യ​ങ്ങ​ൾ നി​രീ​ക്ഷി​ക്കു​ന്നു​ണ്ട്. തെ​ര​ഞ്ഞെ​ടു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​ർ​ക്ക് പ​രി​ശീ​ല​നം ന​ൽ​കു​ന്ന കേ​ന്ദ്ര​ങ്ങ​ളി​ൽ 391 കാ​മ​റ​ക​ൾ സ്ഥാ​പി​ച്ചി​ട്ടു​ണ്ട്. നാ​മ​നി​ർ​ദേ​ശ പ​ത്രി​ക സ​മ​ർ​പ്പി​ക്കു​ന്ന കാ​ല​യ​ള​വി​ൽ എ​ല്ലാ വ​ര​ണാ​ധി​കാ​രി​ക​ളു​ടെ​യും ഓ​ഫീ​സു​ക​ളു​മാ​യി ബ​ന്ധ​പ്പെ​ടു​ത്തി 187 കാ​മ​റ​ക​ൾ സ്ഥാ​പി​ച്ച് നി​രീ​ക്ഷ​ണം ന​ട​ത്തി​യി​രു​ന്നു.


അ​വ​ശ്യ സ​ർ​വീ​സ് വി​ഭാ​ഗ​ത്തി​ലു​ള്ള​വ​ർ​ക്കും ഉ​ദ്യോ​ഗ​സ്ഥ​ർ​ക്കു​മാ​യി പോ​സ്റ്റ​ൽ വോ​ട്ടിം​ഗ് സൗ​ക​ര്യം ഒ​രു​ക്കു​ന്ന കേ​ന്ദ്ര​ങ്ങ​ളി​ൽ ത​ത്സ​മ​യ നി​രീ​ക്ഷ​ണ സം​വി​ധാ​നം ഒ​രു​ക്കി​യി​ട്ടു​ണ്ട്. പോ​ളിം​ഗ് സാ​മ​ഗ്രി​ക​ളു​ടെ വി​ത​ര​ണ കേ​ന്ദ്ര​ങ്ങ​ളി​ലും പോ​ളിം​ഗ് ദി​വ​സം ബൂ​ത്തു​ക​ളി​ലും കാ​മ​റ​ക​ൾ സ്ഥാ​പി​ച്ച് ത​ത്സ​മ​യ നി​രീ​ക്ഷ​ണം ന​ട​ത്തും.

സ്‌​ട്രോം​ഗ് റൂ​മു​ക​ളി​ലും വോ​ട്ടെ​ണ്ണ​ൽ കേ​ന്ദ്ര​ങ്ങ​ളി​ലും ഇ​തേ രീ​തി​യി​ൽ നി​രീ​ക്ഷ​ണ സം​വി​ധാ​നം ഒ​രു​ക്കും. സു​താ​ര്യ​വും സു​ര​ക്ഷി​ത​വു​മാ​യി തെ​ര​ഞ്ഞെ​ടു​പ്പ് ന​ട​ത്തു​ന്ന​തി​നു​ള്ള ക്ര​മീ​ക​ര​ണ​ങ്ങ​ളു​ടെ ഭാ​ഗ​മാ​യാ​ണ് ത​ത്സ​മ​യ നി​രീ​ക്ഷ​ണ സം​വി​ധാ​ന​ങ്ങ​ൾ ഒ​രു​ക്കി​യ​തെ​ന്ന് മു​ഖ്യ തെ​ര​ഞ്ഞെ​ടു​പ്പ് ഓ​ഫീ​സ​ർ അ​റി​യി​ച്ചു.
Related News
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
<