ഡ്രൈ​വ​ർ മ​ദ്യ​ല​ഹ​രി​യി​ൽ: സ്കൂ​ൾ ബ​സ് മ​ര​ത്തി​ലി​ടി​ച്ചു; ആ​റ് കു​ട്ടി​ക​ൾ​ക്ക് ദാ​രു​ണാ​ന്ത്യം
ഡ്രൈ​വ​ർ മ​ദ്യ​ല​ഹ​രി​യി​ൽ: സ്കൂ​ൾ ബ​സ് മ​ര​ത്തി​ലി​ടി​ച്ചു; ആ​റ് കു​ട്ടി​ക​ൾ​ക്ക് ദാ​രു​ണാ​ന്ത്യം
Thursday, April 11, 2024 12:21 PM IST
ച​ണ്ഡി​ഗ​ഡ്: ഹ​രി​യാ​ന​യി​ൽ സ്കൂ​ൾ ബ​സ് മ​ര​ത്തി​ലി​ടി​ച്ച് ആ​റ് കു​ട്ടി​ക​ൾ​ക്ക് ദാ​രു​ണാ​ന്ത്യം. 15 കുട്ടികൾക്ക് പരിക്ക്. ന​ർ​നൗ​ളി​ന് ക​നി​ന​യി​ലെ ഉ​ൻ​ഹാ​നി ഗ്രാ​മ​ത്തി​ന് സ​മീ​പം ജി​എ​ൽ പ​ബ്ലി​ക് സ്‌​കൂ​ളി​ന്‍റെ ബ​സാ​ണ് അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട​ത്.

പ്രാ​ഥ​മി​കാ​ന്വേ​ഷ​ണ​ത്തി​ൽ ബ​സ് ഡ്രൈ​വ​ർ മ​ദ്യ ല​ഹ​രി​യി​ലാ​യി​രു​ന്നു​വെ​ന്നും വാ​ഹ​നം മ​ര​ത്തി​ലി​ടി​ച്ചാ​ണ് അ​പ​ക​ട​മു​ണ്ടാ​യ​തെ​ന്നും തെ​ളി​ഞ്ഞ​താ​യി ജി​ല്ലാ വി​ദ്യാ​ഭ്യാ​സ ഓ​ഫീ​സ​ർ പ​റ​ഞ്ഞു. ബ​സി​ന്‍റെ ഫി​റ്റ്ന​സ് സ​ർ​ട്ടി​ഫി​ക്ക​റ്റ് ആ​റ് വ​ർ​ഷം മു​മ്പ് 2018 ൽ ​കാ​ല​ഹ​ര​ണ​പ്പെ​ട്ട​താ​ണെ​ന്നും സൂ​ച​ന​യു​ണ്ട്.


പരിക്കേറ്റ കുട്ടികളെ ആശുപത്രിയിലേക്ക് മാറ്റി. ഇവരുടെ ആരോഗ്യനിലയെ കുറിച്ച് വിവരം ലഭ്യമല്ല.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
<