ബിജെപി സർക്കാർ "ഹാട്രിക് ' തികയ്ക്കും : രാജ്നാഥ് സിംഗ്
Friday, April 12, 2024 4:52 AM IST
ന്യൂഡൽഹി: ലോക്സഭാ തെരഞ്ഞെടുപ്പിൽ ബിജെപിയുടെ നേതൃത്വത്തിലുള്ള എൻഡിഎ ഹാട്രിക് തികയ്ക്കുമെന്ന് പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ്. പ്രധാനമന്ത്രി നരേന്ദ്ര മോദി മൂന്നാം തവണയും നാലാം തവണയും സർക്കാരിനെ നയിക്കുമെന്നും അദ്ദേഹം പറഞ്ഞു.
അന്താരാഷ്ട്ര സമൂഹത്തിൽ ഇന്ത്യയുടെ യശസ് ഉയർത്തുന്നത് ആരാണെന്ന് ജനങ്ങൾ കണ്ടുകൊണ്ടിരിക്കുകയാണെന്നും അത് ഇനിയും ഉയർത്തുമെന്നും പ്രതിരോധ മന്ത്രി പറഞ്ഞു. ലോക്സഭാ തെരഞ്ഞെടുപ്പിൽ ബിജെപിയുടെ നേതൃത്വത്തിലുള്ള എൻഡിഎ 400 ലധികം സീറ്റുകൾ നേടും.
ബിജെപി തനിച്ച് 370 സീറ്റുകളിൽ വിജയിക്കും. കർണാടകയിൽ എല്ലാ സീറ്റും എൻഡിഎ നേടുമെന്നും കേരളത്തിലും തമിഴ്നാട്ടിലും മികച്ച പ്രകടനം കാഴ്ചവെക്കുമെന്നും രാജ്നാഥ് സിംഗ് പറഞ്ഞു.