മലപ്പുറത്ത് കെഎസ്ആർടിസി ബസ് താഴ്ചയിലേക്ക് മറിഞ്ഞു; 15 പേർക്ക് പരിക്ക്
Saturday, April 13, 2024 1:19 AM IST
മലപ്പുറം: തലപ്പാറയിൽ കെഎസ്ആർടിസി ബസ് താഴ്ചയിലേക്ക് മറിഞ്ഞു 15 പേർക്ക് പരിക്കേറ്റു. ദേശീയപാത നിർമാണ പ്രവർത്തനം നടക്കുന്ന ഭാഗത്താണ് പത്തടിയോളം താഴ്ചയിലേക്ക് ബസ് മറിഞ്ഞത്.
പരിക്കേറ്റവരെ ആശുപത്രിയിലേക്ക് മാറ്റിയിരിക്കുകയാണ്. കോഴിക്കോട് നിന്നും തൃശൂർ ഭാഗത്തേക്ക് പോവുകയായിരുന്ന കെഎസ്ആർടിസി ബസ് ആണ് അപകടത്തിൽ പെട്ടത്.