മോദി-ബിൽഗേറ്റ്സ് അഭിമുഖം; ദൂരദർശനിൽ സംപ്രേക്ഷണം വിലക്കി തെര. കമ്മീഷൻ
Saturday, April 13, 2024 10:11 AM IST
ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയും ബിസിനസ് പ്രമുഖൻ ബിൽഗേറ്റ്സും തമ്മിലുള്ള അഭിമുഖം ദൂരദർശനിൽ സംപ്രേക്ഷണംചെയ്യാൻ തെരഞ്ഞെടുപ്പ് കമ്മീഷൻ അനുമതി നിഷേധിച്ചതായി റിപ്പോർട്ട്. തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലനിൽക്കുന്നത് ചൂണ്ടിക്കാട്ടിയാണ് കമ്മീഷന്റെ നടപടി.
പെരുമാറ്റച്ചട്ടം നിലനിൽക്കുന്നതിനാൽ പരിപാടി സംപ്രേക്ഷണംചെയ്യുന്നത് വിമർശനങ്ങൾക്ക് ഇടയാക്കും. ഈ വിവരം അനൗദ്യോഗികമായി കമ്മീഷൻ പ്രസാർഭാരതിയെ അറിയിച്ചതായാണ് റിപ്പോർട്ട്.
അഭിമുഖം പ്രദർശിപ്പിക്കാൻ പ്രസാർഭാരതി തെരഞ്ഞെടുപ്പ് കമ്മീഷന്റെ അനുമതി തേടിയിരുന്നു. എന്നാൽ ആവശ്യം കമ്മീഷൻ നിരാകരിച്ചതോടെ നീക്കം ഉപേക്ഷിക്കുകയായിരുന്നു.