മാൻകൊമ്പുമായി യുവാക്കൾ അറസ്റ്റിൽ
Saturday, April 13, 2024 12:25 PM IST
നെടുമങ്ങാട്: വിൽപ്പനയ്ക്കായി മാൻകൊമ്പ് വീട്ടിൽ സൂക്ഷിച്ചിരുന്ന സംഭവത്തിൽ മൂഴി ചേലയിൽ ആർഎസ് ഭവനിൽ ശരത്കുമാർ(40), മൂഴി വേട്ടംമ്പള്ളി തടത്തരികത്ത് വീട്ടിൽ സുധീഷ്(35) എന്നിവരെ റൂറൽ ഷാഡോ പോലീസ് സംഘം പിടികൂടി.
സുധീഷിന്റെ വീട്ടിൽ നിന്നും രണ്ടേകാൽ ഗ്രാം കഞ്ചാവും കണ്ടെടുത്തു. ശരത്കുമാർ മാൻ കൊമ്പ് വിൽകാനുണ്ടെന്നു പലരെയും അറിയിച്ചു. ഈ വിവരം അറിഞ്ഞ ഷാഡോ പോലീസ് കച്ചവടക്കാരെന്ന വ്യാജേന മാൻ കൊമ്പ് വാങ്ങാനായി ശരത്കുമാറിനെ സമീപിച്ചു.
വില പേശൽ നടത്തി 5,000രൂപ അഡ്വാൻസ് നൽകി. മാൻ കൊമ്പ് കാണാനായി സുധീഷിന്റെ വീട്ടിൽ എത്തിയ പോലീസ് പ്രതികളെ പിടികൂടുകയായിരിന്നു. വനംവകുപ്പ് ഉദ്യോഗസ്ഥർക്ക് കൈമാറിയ പ്രതികളെ കോടതി റിമാൻഡ് ചെയ്തു.