ട്രെയിൻ ഇടിച്ചു പരിക്കേറ്റ കാട്ടാന ചരിഞ്ഞു
Saturday, April 13, 2024 5:54 PM IST
പാലക്കാട്: റെയിൽ പാളം കടക്കുന്നതിനിടെ ട്രെയിൻ ഇടിച്ചു പരിക്കേറ്റ പിടിയാന ചരിഞ്ഞു. ബുധനാഴ്ച പുലര്‍ച്ചെ മൂന്നരയോടെയായിരുന്നു ആനയ്ക്കു പരിക്കേറ്റത്.
തുടർന്ന് അതീവ ഗുരുതരാവസ്ഥയിലായ ആനയ്ക്ക് ചികിത്സ നൽകിയിരുന്നെങ്കിലും ശനിയാഴ്ച വൈകുന്നേരം ആന ചരിയുകയായിരുന്നു. ട്രെയിൻ ഇടിച്ച് പരിക്കേറ്റ് പിൻകാലുകൾക്കു പൂർണമായി ചലന ശേഷി നഷ്ടപ്പെടുകയും എഴുന്നേൽക്കാൻ സാധിക്കാത്ത അവസ്ഥയിലുമായിരുന്നു ആന.
ഇടിയുടെ ആഘാതത്തിൽ ആനയുടെ ആന്തരികാവയവങ്ങൾക്ക് പരിക്കേറ്റതായി വനംവകുപ്പ് അധികൃതർ റിപ്പോർട്ട് നൽകിയിരുന്നു. കൊട്ടേക്കാട് റെയിൽവേ സ്റ്റേഷനു സമീപം റെയിൽ പാളം കടക്കുന്നതിനിടെയാണ് ആനയെ ട്രെയിൻ ഇടിച്ചത്.