ആലപ്പുഴയില്‍ രണ്ടര വയസുകാരിയെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമം; ഇതര സംസ്ഥാന തൊഴിലാളി അറസ്റ്റില്‍
Sunday, April 14, 2024 10:00 AM IST
ആലപ്പുഴ: വീട്ടില്‍ കളിച്ചുകൊണ്ടിരുന്ന രണ്ടര വയസുകാരിയെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമിച്ച ഇതര സംസ്ഥാന തൊഴിലാളി അറസ്റ്റില്‍. ജാര്‍ഖണ്ഡ് സ്വദേശി ദേവാനന്ദ്(30) ആണ് പിടിയിലായത്.
ഹരിപ്പാട് ഡാണാപ്പടി ജംഗ്ഷന് സമീപം വീടിനുള്ളില്‍ കളിച്ചുകൊണ്ടിരുന്ന കുട്ടിയെ ഇയാള്‍ എടുത്തുകൊണ്ടുപോകാന്‍ ശ്രമിക്കുകയായിരുന്നു. കുട്ടിക്കൊപ്പമുണ്ടായിരുന്ന സഹോദരന് ബഹളം വച്ചതോടെ നാട്ടുകാരുടെ ശ്രദ്ധയില്‍പ്പെട്ടു. ഇതോടെ ഇയാള്‍ കുട്ടിയെ ഉപേക്ഷിച്ച് സമീപത്തെ കടയിലേക്ക് ഓടിക്കയറി.
തുടര്‍ന്ന് നാട്ടുകാരും പൊലീസും ചേര്‍ന്നാണ് ഇയാളെ പിടികൂടിയത്. പരസ്പരവിരുദ്ധമായാണ് ഇയാള്‍ സംസാരിക്കുന്നതെന്നും പേരും മറ്റു വിവരങ്ങളും യഥാര്‍ഥമാണോയെന്ന് അന്വേഷണത്തിനുശേഷമേ വ്യക്തമാകൂ എന്ന് പോലീസ് അറിയിച്ചു. കുട്ടിയെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമിച്ചത് ഭിക്ഷാടനത്തിന് ഉപയോഗിക്കാനാണെന്ന് സംശയിക്കുന്നതായും പോലീസ് അറിയിച്ചു.