സൗ​ജ­​ന്യ റേ­​ഷ​ന്‍ തു­​ട​രും, 6 ജി ​ന­​ട­​പ്പി­​ലാ​ക്കും; ബി­​ജെ­​പി പ്ര­​ക­​ട­​ന­​പ­​ത്രി­​ക പു­​റ­​ത്ത്
സൗ​ജ­​ന്യ റേ­​ഷ​ന്‍ തു­​ട​രും, 6 ജി ​ന­​ട­​പ്പി­​ലാ​ക്കും; ബി­​ജെ­​പി പ്ര­​ക­​ട­​ന­​പ­​ത്രി­​ക പു­​റ­​ത്ത്
Sunday, April 14, 2024 3:06 PM IST
ന്യൂ­​ഡ​ല്‍​ഹി: ലോ​ക്‌​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ന് മു​ന്നോ​ടി­​യാ­​യു­​ള്ള ബി­​ജെ­​പി­​യു­​ടെ പ്ര­​ക­​ട­​ന­​പ­​ത്രി­​ക പു­​റ­​ത്തി­​റ​ക്കി. മോ­​ദി­​യു­​ടെ ഗ്യാ​ര­​ണ്ടി എ­​ന്ന ആ­​ശ­​യ­​ത്തി​ല്‍ ഊ­​ന്നി­​യു­​ള്ള പ്ര­​ക­​ട­​ന­​പ­​ത്രി­​ക­​യി​ല്‍ 14 ഭാ­​ഗ­​ങ്ങ­​ളാ­​ണു­​ള്ള​ത്.

ഒ​രു രാ​ജ്യം ഒ​രു തെ​ര​ഞ്ഞെ­​ടു​പ്പ്, ഏ​ക സി​വി​ല്‍ കോ​ഡ്, വ­​നി­​താ സം​വ­​ര­​ണ നി­​യ​മം, പു​തി­​യ ക്രി­​മി­​ന​ല്‍ നി​യ­​മം എ​ന്നി­​വ ന­​ട­​പ്പാ­​ക്കു​മെ​ന്ന് പ​ത്രി​ക​യി​ൽ വാ​ഗ്ദാ​ന​മു​ണ്ട്.

ബു​ള്ള­​റ്റ് ട്രെ­​യി­​നു­​ക​ളും കൂ­​ടു­​ത​ല്‍ വ­​ന്ദേ­​ഭാ​ര­​ത് ട്രെ­​യി­​നു­​ക​ളും കൊ­​ണ്ടു­​വ­​രും. രാ­​ജ്യ­​ത്ത് 6 ജി ​ന­​ട­​പ്പാ­​ക്കും. എ​ല്ലാ വീ​ടു​ക​ളി​ലും പാ​ച​ക​വാ​ത​കം പൈ​പ്പ് ലൈ​ന്‍ വ​ഴി ന​ല്‍­​കും. 70 വ​യ​സ് ക​ഴി​ഞ്ഞ​വ​ര്‍​ക്ക് അ​ഞ്ചു​ല​ക്ഷം വ​രെ സൗ​ജ​ന്യ ചി​കി​ത്സ ന​ല്‍­​കും.

മെ​ട്രോ റെ​യി​ല്‍ ശൃം​ഖ​ല വി​പു​ല​മാ​ക്കും, അ​ഴി​മ​തി​ക്കാ​ര്‍​ക്കെ​തി​രെ കൂ​ടു​ത​ല്‍ ക​ര്‍​ശ​ന ന​ട​പ​ടി​ക​ള്‍ സ്വീ​ക​രി​ക്കും, അ​ന്താ​രാ​ഷ്ട്ര ത​ല​ത്തി​ല്‍ രാ​മാ​യ​ണോ​ത്സ​വം സം​ഘ​ടി​പ്പി­​ക്കു​മെ​ന്നും പ​ത്രി​ക​യി​ൽ പ​റ​യു​ന്നു.


സൗജന്യ റേഷൻ അടുത്ത അഞ്ച് വർഷവും തുടരും. മു​ദ്ര ലോ​ണ്‍ തു​ക 10 ല​ക്ഷ​ത്തി​ല്‍ നി​ന്ന് 20 ല​ക്ഷം രൂ​പ​യാ​ക്കും. പ്ര​ധാ​ന​മ​ന്ത്രി ആ​വാ​സ് യോ​ജ​ന വ​ഴി മൂന്ന് കോ​ടി വീ​ടു​ക​ള്‍ നി​ര്‍​മി​ക്കും. ട്രാ​ന്‍​സ്‌​ജെ​ന്‍​ഡ​റു​ക​ളെ ആ​യു​ഷ്മാ​ന്‍ ഭാ​ര​ത് പ​ദ്ധ​തി​യി​ല്‍ ഉ​ള്‍​പ്പെ​ടു​ത്തും. ഭി​ന്ന​ശേ​ഷി​ക്കാ​ര്‍​ക്ക് പി ​എം ആ​വാ​സ് യോ​ജ​ന വ​ഴി വീ​ടു​ക​ള്‍ ന​ല്‍­​കു­​മെ­​ന്ന് അ­​ട­​ക്ക­​മു­​ള്ള വാ­​ഗ്­​ദാ­​ന­​ങ്ങ​ളും പ­​ത്രി­​ക­​യി­​ലു­​ണ്ട്.

കേ​ന്ദ്ര​മ​ന്ത്രി​മാ​രാ​യ അ​മി​ത് ഷാ, ​രാ​ജ്‌­​നാ​ഥ് സിം­​ഗ്, നി​ര്‍​മ​ല സീ​താ​രാ​മ​ന്‍, എ​സ്.​ജ​യ്ശ​ങ്ക​ര്‍ എ​ന്നി​വ​ര്‍ പ​ങ്കെ​ടു​ത്തു. രാ​ജ്യം കാ​ത്തി​രു​ന്ന പ്ര​ക​ട​ന പ​ത്രി​ക​യാ​ണ് ബി​ജെ​പി അ​വ​ത​രി​പ്പി​ച്ച​തെ­​ന്ന് പ്ര­​ധാ­​ന­​മ​ന്ത്രി പ­​റ­​ഞ്ഞു. ന​ട​പ്പാ​ക്കു​ന്ന കാ​ര്യ​ങ്ങ​ളേ പ്ര​ക​ട​ന​പ​ത്രി​ക​യി​ല്‍ പ​റ​യാ​റു​ള്ളൂവെന്നും മോദി അവകാശപ്പെട്ടു
Related News
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
<