തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി പ്രധാനമന്ത്രി കേരളത്തിലെത്തി
Sunday, April 14, 2024 10:22 PM IST
കൊച്ചി: ലോക്സഭാ തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളുടെ ഭാഗമായി പ്രധാനമന്ത്രി നരേന്ദ്ര മോദി കൊച്ചിയിലെത്തി. എറണാകുളം ഗവ. ഗസ്റ്റ് ഹൗസിലാണ് പ്രധാനമന്ത്രിയുടെ താമസം.
രാത്രി ഗസ്റ്റ് ഹൗസില്‍ താമസിക്കുന്ന പ്രധാനമന്ത്രി തിങ്കളാഴ്ച രാവിലെ തൃശൂരിലേക്കു പോകും. അവിടെ ആലത്തൂര്‍ ലോക്സഭാ മണ്ഡലത്തില്‍ ഉള്‍പ്പെടുന്ന കുന്നംകുളം ചെറുവട്ടാനിയില് തെരഞ്ഞെടുപ്പു റാലിയെ അഭിസംബോധന ചെയ്യും.
തുടര്‍ന്ന് ആറ്റിങ്ങലിലെത്തുന്ന അദ്ദേഹം കാട്ടാക്കട ക്രിസ്ത്യന്‍ കോളജ് ഗ്രൗണ്ടില്‍ നടക്കുന്ന പൊതുയോഗത്തില്‍ പങ്കെടുക്കും. തിരികെ കൊച്ചിയിലെത്തുന്ന അദ്ദേഹം ഉച്ചയ്ക്ക് 12.50ന് ഡല്‍ഹിയിലേക്കു മടങ്ങും.