ഉ​ച്ച​ഭ​ക്ഷ​ണ​ത്തി​ന് ഉ​പ​യോ​ഗി​ക്കു​ന്ന മാ​വി​ൽ പ്രാ​ണി; സ്കൂ​ളി​ന് നോ​ട്ടീ​സ്
ഉ​ച്ച​ഭ​ക്ഷ​ണ​ത്തി​ന് ഉ​പ​യോ​ഗി​ക്കു​ന്ന മാ​വി​ൽ പ്രാ​ണി; സ്കൂ​ളി​ന് നോ​ട്ടീ​സ്
Monday, April 15, 2024 1:18 AM IST
ല​ക്നോ: ഉ​ത്ത​ർ​പ്ര​ദേ​ശി​ൽ ഉ​ച്ച​ഭ​ക്ഷ​ണ​ത്തി​ന് ഉ​പ​യോ​ഗി​ക്കു​ന്ന മാ​വി​ൽ പ്രാ​ണി​ക​ളെ ക​ണ്ടെ​ത്തി​യ​തി​നെ തു​ട​ർ​ന്ന് പ്രൈ​മ​റി സ്‌​കൂ​ളി​ന് അ​ധി​കൃ​ത​ർ നോ​ട്ടീ​സ് ന​ൽ​കി. ക​ല​ൻ ത​ഹ​സി​ലി​ലെ ഗ​ണേ​ഷ്പൂ​ർ പ്രൈ​മ​റി സ്‌​കൂ​ൾ സ​ന്ദ​ർ​ശി​ച്ച ശേ​ഷം നോ​ട്ടീ​സ് ന​ൽ​കി​യ​താ​യി ജി​ല്ല​യി​ലെ ബേ​സി​ക് ശി​ക്ഷാ അ​ധി​കാ​രി (ബി​എ​സ്എ) ര​ൺ​വി​ജ​യ് സിം​ഗ് പ​റ​ഞ്ഞു.

സം​ഭ​വ​ത്തി​ന്‍റെ ഗൗ​ര​വം ക​ണ​ക്കി​ലെ​ടു​ത്ത് ര​ൺ​വി​ജ​യ് സിം​ഗ് സ്‌​കൂ​ളി​ലെ അ​ധ്യാ​പ​ക​ർ​ക്ക് നോ​ട്ടീ​സ് ന​ൽ​കു​ക​യും കു​റ്റ​ക്കാ​ർ​ക്കെ​തി​രെ ക​ർ​ശ​ന ന​ട​പ​ടി​യെ​ടു​ക്കു​മെ​ന്ന് മു​ന്ന​റി​യി​പ്പ് ന​ൽ​കു​ക​യും ചെ​യ്തു.

ശ​നി​യാ​ഴ്ച പ്ര​ദേ​ശ​ത്തെ ആ​റ് സ്‌​കൂ​ളു​ക​ളി​ൽ താ​ൻ പ​രി​ശോ​ധ​ന ന​ട​ത്തി​യെ​ന്നും മൂ​ന്ന് സ്‌​കൂ​ളു​ക​ളി​ൽ അ​ധ്യാ​പ​ക​ർ ഹാ​ജ​രാ​യി​ല്ലെ​ന്നും എ​ൻ​റോ​ൾ​മെ​ന്‍റി​നെ​ക്കാ​ൾ കു​ട്ടി​ക​ളു​ടെ എ​ണ്ണം കു​റ​വാ​ണെ​ന്നും ര​ൺ​വി​ജ​യ് സിം​ഗ് പ​റ​ഞ്ഞു.


ഈ ​സ്‌​കൂ​ളു​ക​ളി​ലെ ഭൂ​രി​ഭാ​ഗം അ​ധ്യാ​പ​ക​രും ഡി​ജി​റ്റ​ലാ​യി ഹാ​ജ​ർ സ​മ​ർ​പ്പി​ക്കു​ന്നി​ല്ലെ​ന്നും ബി​എ​സ്എ അ​റി​യി​ച്ചു. ഈ ​വീ​ഴ്ച​ക​ൾ അ​ന്വേ​ഷി​ച്ച് റി​പ്പോ​ർ​ട്ട് സ​മ​ർ​പ്പി​ക്കാ​ൻ ഒ​രു ക​മ്മി​റ്റി രൂ​പീ​ക​രി​ച്ചി​ട്ടു​ണ്ടെ​ന്നും അ​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ കു​റ്റ​ക്കാ​രാ​യ അ​ധ്യാ​പ​ക​ർ​ക്കെ​തി​രെ നി​യ​മ​ന​ട​പ​ടി സ്വീ​ക​രി​ക്കു​മെ​ന്നും ഉ​ദ്യോ​ഗ​സ്ഥ​ർ കൂ​ട്ടി​ച്ചേ​ർ​ത്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
<