പ്ര​ധാ​ന​മ​ന്ത്രി​ക്കെ​തി​രെ മോ​ശം പ​രാ​മ​ർ​ശം; യു​വാ​വ് അ​റ​സ്റ്റി​ൽ
പ്ര​ധാ​ന​മ​ന്ത്രി​ക്കെ​തി​രെ മോ​ശം പ​രാ​മ​ർ​ശം; യു​വാ​വ് അ​റ​സ്റ്റി​ൽ
Monday, April 15, 2024 6:19 AM IST
ബി​ലാ​സ്പു​ർ: പ്ര​ധാ​ന​മ​ന്ത്രി​ക്കെ​തി​രാ​യി മോ​ശം പ​രാ​മ​ർ​ശം ന​ട​ത്തി​യ യു​വാ​വ് അ​റ​സ്റ്റി​ൽ. ഛത്തീ​സ്ഗ​ഡി​ലെ ബി​ലാ​സ്പൂ​ർ ജി​ല്ല​യി​ൽ പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​ക്കെ​തി​രെ മോ​ശം ഭാ​ഷ ഉ​പ​യോ​ഗി​ച്ച​തി​ന് 26 കാ​ര​നെ​യാ​ണ് പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്.

മ​സ്തൂ​രി ടൗ​ണി​ൽ നി​ന്നാ​ണ് അ​ര​വി​ന്ദ് കു​മാ​ർ സോ​ണി​യെ അ​റ​സ്റ്റ് ചെ​യ്ത​തെ​ന്ന് ബി​ലാ​സ്പൂ​ർ അ​ഡീ​ഷ​ണ​ൽ പോ​ലീ​സ് സൂ​പ്ര​ണ്ട് (റൂ​റ​ൽ) അ​ർ​ച്ച​ന ഝാ ​പ​റ​ഞ്ഞു. ശ​നി​യാ​ഴ്ച ഭ​ദോ​ര ഗ്രാ​മ​ത്തി​ൽ ന​ട​ന്ന പൊ​തു​യോ​ഗ​ത്തി​ന് ശേ​ഷം കോ​ൺ​ഗ്ര​സ് നേ​താ​വ് ക​ന​യ്യ കു​മാ​ർ മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​രോ​ട് സം​സാ​രി​ക്ക​വെ​യാ​ണ് സോ​ണി പ്ര​ധാ​ന​മ​ന്ത്രി മോ​ദി​ക്കെ​തി​രെ രൂ​ക്ഷ വി​മ​ർ​ശ​നം ഉ​ന്ന​യി​ച്ച​ത്.


ബി​ലാ​സ്പൂ​ർ ജി​ല്ല​യി​ൽ കോ​ൺ​ഗ്ര​സ് സ്ഥാ​നാ​ർ​ഥി ദേ​വേ​ന്ദ്ര സിം​ഗ് യാ​ദ​വി​ന് വേ​ണ്ടി പ്ര​ചാ​ര​ണ​ത്തി​നെ​ത്തി​യ​താ​യി​രു​ന്നു ക​ന​യ്യ കു​മാ​ർ. ബി​ജെ​പി നേ​താ​വ് ബി.​പി. സിം​ഗ് ആ​ണ് പ​രാ​തി ന​ൽ​കി​യ​ത്.

ഛത്തീ​സ്ഗ​ഡി​ലെ 11 ലോ​ക്‌​സ​ഭാ സീ​റ്റു​ക​ളി​ലേ​ക്കു​ള്ള വോ​ട്ടെ​ടു​പ്പ് ഏ​പ്രി​ൽ 19 നും ​മെ​യ് ഏ​ഴി​നും ഇ​ട​യി​ൽ മൂ​ന്ന് ഘ​ട്ട​ങ്ങ​ളി​ലാ​യി ന​ട​ക്കും, ജൂ​ൺ നാ​ലി​നാ​ണ് വോ​ട്ടെ​ണ്ണ​ൽ.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
<