സ​ൽ​മാ​ൻ ഖാ​ന്‍റെ വ​സ​തി​ക്ക് നേ​രെ​യു​ണ്ടാ​യ വെ​ടി​വ​യ്പ്പ്; മൂ​ന്നു​പേ​ർ ക​സ്റ്റ​ഡി​യി​ൽ
സ​ൽ​മാ​ൻ ഖാ​ന്‍റെ വ​സ​തി​ക്ക് നേ​രെ​യു​ണ്ടാ​യ വെ​ടി​വ​യ്പ്പ്; മൂ​ന്നു​പേ​ർ ക​സ്റ്റ​ഡി​യി​ൽ
Monday, April 15, 2024 9:03 AM IST
മും​ബൈ: ബോ​ളി​വു​ഡ് താ​രം സ​ൽ​മാ​ൻ ഖാ​ന്‍റെ വ​സ​തി​ക്ക് നേ​രെ വെ​ടി​യു​തി​ർ​ത്ത സം​ഭ​വ​ത്തി​ൽ മൂ​ന്നു​പേ​ർ ക​സ്റ്റ​ഡി​യി​ൽ. ആ​ക്ര​മി​ക​ൾ​ക്ക് വാ​ഹ​ന​വും സ​ഹാ​യ​വും ന​ൽ​കി​യ​വ​രാ​ണ് പി​ടി​യി​ലാ​യ​തെ​ന്നാ​ണ് സൂ​ച​ന.

വെ​ടി​വ​ച്ച​ത് രാ​ജ​സ്ഥാ​ൻ സ്വ​ദേ​ശി വി​ശാ​ലും തി​രി​ച്ച​റി​യാ​ത്ത ഒ​രാ​ളും ചേ​ര്‍​ന്നാ​ണെ​ന്നും പോ​ലീ​സി​ന് വി​വ​രം ല​ഭി​ച്ചു. എ​ന്നാ​ൽ പ്ര​തി​ക​ൾ സം​ഭ​വ​ത്തി​ന്‌ പി​ന്നാ​ലെ മും​ബൈ വി​ട്ടു​വെ​ന്നാ​ണ് വി​വ​രം.

ബാ​ന്ദ്ര​യി​ലെ സ​ൽ​മാ​ൻ ഖാ​ന്‍റെ വ​സ​തി​യാ​യ ഗാ​ല​ക്സി അ​പ്പാ​ർ​ട്ട്മെ​ന്‍റി​ന് നേ​രെ​യാ​ണ് ക​ഴി​ഞ്ഞ ദി​വ​സം പു​ല​ർ​ച്ചെ അ​ഞ്ചോ​ടെ ആ​ക്ര​മ​ണം ന​ട​ന്ന​ത്. ബൈ​ക്കി​ലെ​ത്തി​യ അ​ക്ര​മി​ക​ൾ മൂ​ന്ന് റൗ​ണ്ട് വെ​ടി​യു​തി​ർ​ക്കു​ക​യാ​യി​രു​ന്നു. സം​ഭ​വ സ​മ​യ​ത്ത് സ​ൽ​മാ​ൻ ഖാ​ൻ വീ​ട്ടി​ലു​ണ്ടാ​യി​രു​ന്നു​വെ​ന്നു.


അ​ക്ര​മ​ണ​ത്തി​ന് പി​ന്നി​ൽ ലോ​റ​ൻ​സ് ബി​ഷ്ണോ​യി സം​ഘ​മെ​ന്നാ​ണ് മും​ബൈ പോ​ലീ​സി​ന്‍റെ പ്രാ​ഥ​മി​ക നി​ഗ​മ​നം. നേ​ര​ത്തെ​യും ഇ​തേ സം​ഘ​ത്തി​ന്‍റെ ഭീ​ഷ​ണി സ​ൽ​മാ​ൻ ഖാ​ന് നേ​രെ​യു​ണ്ടാ​യി​രു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
<