ഗു​രു​ദ്വാ​ര​യി​ലെ സം​ഭാ​വ​ന​പ്പെ​ട്ടി​യി​ൽ നി​ന്നും പ​ണം മോ​ഷ്ടി​ച്ചു; സെ​ക്യൂ​രി​റ്റി അ​റ​സ്റ്റി​ൽ
ഗു​രു​ദ്വാ​ര​യി​ലെ സം​ഭാ​വ​ന​പ്പെ​ട്ടി​യി​ൽ നി​ന്നും പ​ണം മോ​ഷ്ടി​ച്ചു; സെ​ക്യൂ​രി​റ്റി അ​റ​സ്റ്റി​ൽ
Tuesday, April 16, 2024 1:03 AM IST
ന്യൂ​ഡ​ൽ​ഹി: ഗു​രു​ദ്വാ​ര​യി​ലെ സം​ഭാ​വ​ന​പ്പെ​ട്ടി​യി​ൽ നി​ന്ന് പ​ണം മോ​ഷ്ടി​ച്ച സെ​ക്യൂ​രി​റ്റി ജീ​വ​ന​ക്കാ​ര​ൻ അ​റ​സ്റ്റി​ൽ. തെ​ക്ക​ൻ ഡ​ൽ​ഹി​യി​ലെ പു​ഷ്പ് വി​ഹാ​റി​ൽ സ്ഥി​തി ചെ​യ്യു​ന്ന ഗു​രു​ദ്വാ​ര​യി​ലാ​ണ് സം​ഭ​വം.

രോ​ഹി​ത് കു​മാ​ർ(23) ആ​ണ് അ​റ​സ്റ്റി​ലാ​യ​ത്. ഇ​യാ​ൾ കു​റ്റം സ​മ്മ​തി​ച്ചു. സം​ഭാ​വ​ന​പ്പെ​ട്ടി​യു​ടെ പ​ക​ർ​പ്പ് താ​ക്കോ​ൽ താ​ൻ വാ​ങ്ങി​യി​ട്ടു​ണ്ടെ​ന്നും 2023 ഏ​പ്രി​ൽ മു​ത​ൽ ഡി​സം​ബ​ർ വ​രെ സെ​ക്യൂ​രി​റ്റി ഗാ​ർ​ഡാ​യി ജോ​ലി ചെ​യ്തി​രു​ന്ന സ​മ​യ​ത്ത് ഒ​ന്നി​ല​ധി​കം ത​വ​ണ പ​ണം മോ​ഷ്ടി​ച്ചി​ട്ടു​ണ്ടെ​ന്നും കു​മാ​ർ പ​റ​ഞ്ഞു.


അ​ടു​ത്തി​ടെ ന​ട​ന്ന സം​ഭ​വ​ത്തി​ൽ 55,000 രൂ​പ മോ​ഷ്ടി​ക്കു​ക​യും മോ​ട്ടോ​ർ സൈ​ക്കി​ൾ വാ​ങ്ങാ​ൻ 35,000 രൂ​പ ഇ​യാ​ൾ ചി​ല​വാ​ക്കു​ക​യും ചെ​യ്‌​ത​താ​യി ഡി​സി​പി പ​റ​ഞ്ഞു. ഇ​യാ​ളു​ടെ പ​ക്ക​ൽ നി​ന്നും ഒ​രു ബൈ​ക്കും ഒ​മ്പ​തി​നാ​യി​രും രൂ​പ​യും ഡ്യൂ​പ്ലി​ക്കേ​റ്റ് താ​ക്കോ​ലും ക​ണ്ടെ​ടു​ത്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
<