മന്ത്രിസഭാ യോഗം ഇന്ന്
Wednesday, April 17, 2024 7:45 AM IST
തിരുവനന്തപുരം: രണ്ടാഴ്ചയ്ക്കു ശേഷം മന്ത്രിസഭാ യോഗം ഇന്നു ചേരും. ഓണ്‍ലൈനായാണ് രാവിലെ 9.30 നു മന്ത്രിസഭ ചേരുക. മുഖ്യമന്ത്രി പിണറായി വിജയൻ പാലക്കാട്ടുനിന്നാകും മന്ത്രിസഭയിൽ അധ്യക്ഷത വഹിക്കുക.
ഇന്ന് പാലക്കാട് ജില്ലയിലാണ് മുഖ്യമന്ത്രിയുടെ തെരഞ്ഞെടുപ്പു പര്യടനം. മന്ത്രിമാരും വിവിധ ജില്ലകളിൽനിന്ന് ഓണ്‍ലൈനായി മന്ത്രിസഭായോഗത്തിൽ പങ്കെടുക്കും.
തെരഞ്ഞെടുപ്പായതിനാൽ അവശ്യം ചർച്ച ചെയ്യേണ്ട അജൻഡകൾ മാത്രമാണ് ചർച്ച ചെയ്യുക. കഴിഞ്ഞ ആഴ്ച റംസാൻ അവധിയായതിനാൽ മന്ത്രിസഭായോഗം ഒഴിവാക്കിയിരുന്നു.