ശൈലജയ്ക്കെതിരായ സൈബർ ആക്രമണത്തിനു പിന്നിൽ ഷാഫിയും രാഹുലും സരിനും: വി.കെ.സനോജ്
Wednesday, April 17, 2024 7:51 PM IST
കണ്ണൂർ: കെ.കെ. ശൈലജയ്ക്കെതിരായ സൈബർ ആക്രമണത്തിനു പിന്നിൽ യുഡിഎഫ് സ്ഥാനാർഥി ഷാഫി പറമ്പിലും രാഹുൽ മാങ്കൂട്ടത്തിലും സരിനുമെന്ന് ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറി വി.കെ. സനോജ്. യൂത്ത് കോൺഗ്രസിന്റെ ഉത്തരവാദിത്തപെട്ട പേജുകളിലൂടെയാണ് ശൈലജയ്ക്കെതിരെ സൈബർ ആക്രമണം നടക്കുന്നതെന്നും സനോജ് ആരോപിച്ചു.
തൃക്കാക്കര ഉപതെരഞ്ഞെടുപ്പ് സമയത്തും ഇത്തരം മോർഫ് ചെയ്ത വീഡിയോ പ്രചരിപ്പിച്ചിരുന്നു. ഇത്തരം വീഡിയോ കിട്ടിയാൽ ആരാണ് ഷെയർ ചെയ്യാതിരിക്കുക എന്നാണ് പ്രതിപക്ഷ നേതാവിന്റെ പ്രതികരണമെന്ന് അദ്ദേഹം വിമർശിച്ചു.
നേതാവിന്റെ മനോഭാവം ഇതാണെങ്കിൽ അണികളുടെ കാര്യം ചിന്തിക്കാമല്ലോ. തട്ടിപ്പ്, കൊലപാതക, സൈബർ ആക്രമണ സംഘങ്ങളാണ് യൂത്ത് കോൺഗ്രസിലുള്ളതെന്നും സനോജ് പറഞ്ഞു.