ഛത്തീസ്ഗഡിൽ ബിജെപി നേതാവിനെ മാവോയിസ്റ്റുകൾ തട്ടിക്കൊണ്ടുപോയി കുത്തിക്കൊന്നു
Thursday, April 18, 2024 1:03 AM IST
റായ്പുർ: ഛത്തീസ്ഗഡിൽ ബിജെപി നേതാവിനെ മാവോയിസ്റ്റുകൾ വീട്ടിൽക്കയറി തട്ടിക്കൊണ്ടുപോയി കുത്തിക്കൊന്നു. നാരായൺപുരിലാണ് സംഭവം.
ദൻഡാക്വൻ ഗ്രാമത്തിലെ ബിജെപി നേതാവ് പഞ്ചം ദാസിനെ ആണ് മാവോയിസ്റ്റുകൾ കൊലപ്പെടുത്തിയത്. പോലീസിന് വേണ്ടി ഇയാൾ പ്രവർത്തിച്ചു എന്ന് മാവോയിസ്റ്റുകൾ ബോർഡ് എഴുതി വച്ചിരുന്നു.
കഴിഞ്ഞ ദിവസം സുരക്ഷാസേനയും മാവോയിസ്റ്റുകളും ഏറ്റുമുട്ടൽ നടന്ന കാങ്കീര് ജില്ലയ്ക്ക് സമീപം ആണ് നാരായൺപൂർ ജില്ല. കാങ്കീര് ജില്ലയില്‍ ഛോട്ടെബേത്തിയ പോലീസ് സ്റ്റേഷൻ പരിധിയില്‍ സുരക്ഷാ സേനയുമായുള്ള ഏറ്റുമുട്ടലില്‍ 29 മാവോയിസ്റ്റുകള്‍ കൊല്ലപ്പെട്ടിരുന്നു.