സുഗന്ധഗിരി മരംമുറി കേസ് : ഡിഎഫ്ഒ ഉള്‍പ്പടെയുള്ളവരുടെ സസ്പൻഷൻ മരവിപ്പിച്ചു
Thursday, April 18, 2024 7:36 PM IST
കല്‍പ്പറ്റ: സുഗന്ധഗിരിയിലെ അനധികൃത മരം മുറിയില്‍ ഉദ്യോഗസ്ഥര്‍ക്കെതിരായ നടപടി പിന്‍വലിച്ച് വനംവകുപ്പ്. സൗത്ത് വയനാട് ഡിഎഫ്ഒ ഷജ്ന ഉള്‍പ്പടെയുള്ളവരുടെ സസ്പെന്‍ഷനാണ് പിന്‍വലിച്ചത്.
വിശദീകരണം ചോദിക്കാതെയുള്ള നടപടി നിലനില്‍ക്കില്ലെന്ന വിലയിരുത്തലിനെ തുടര്‍ന്നാണ് നടപടി.സുഗന്ധഗിരിയിലെ വീടുകൾക്ക് ഭീഷണിയായിരുന്ന 20 മരങ്ങൾ മുറിക്കാനുള്ള ഉത്തരവിന്റെ മറവിൽ നൂറിലേറെ മരങ്ങൾ മുറിച്ചുകടത്തയെന്നാണ് കേസ്.
ഡിഎഫ്ഒയുടെ ജാഗ്രതകുറവ് മരംമുറിക്ക് കാരണമായെന്നാണ് വനം വിജിലൻസിന്റെ കണ്ടെത്തൽ. ഇതേ തുടർന്നായിരുന്നു നടപടി. വനംവകുപ്പിലെ 18 ഉദ്യോഗസ്ഥർക്കെതിരെ നടപടി എടുക്കണമെന്നായിരുന്നു ശിപാർശ. ഇതിൽ ഒന്‍പത് പേർക്കെതിരെ ഇതിനകം നടപടി എടുത്തിരുന്നു.