എസ്എഫ്ഐ നടത്തിയത് ആക്രമണം, ഇക്കാര്യം രാഷ്ട്രപതിയെ അറിയിച്ചിട്ടുണ്ട്: ഗവര്‍ണര്‍
Saturday, April 20, 2024 12:24 PM IST
തിരുവനന്തപുരം: തനിക്കെതിരേ എസ്എഫ്ഐ നടത്തിയത് പ്രതിഷേധമല്ല, ആക്രമണമെന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്. ജനാധിപത്യ രാജ്യത്ത് വ്യത്യസ്തമായ അഭിപ്രായമുണ്ടാകുന്നത് സ്വാഗതാര്‍ഹമാണ്. എന്നാല്‍ അക്രമം ജനാധിപത്യവിരുദ്ധമാണെന്നും ഗവര്‍ണര്‍ പ്രതികരിച്ചു.
തനിക്കെതിരേ നടന്ന പ്രതിഷേധത്തെക്കുറിച്ച് കേന്ദ്രത്തിന് വിവരമുണ്ട്. താന്‍ ഇക്കാര്യം പ്രധാനമന്ത്രിയെ അറിയിച്ചിട്ടില്ല. എന്നാല്‍ രാഷ്ട്രപതിയെ ഈ വിവരം ധരിപ്പിച്ചിട്ടുണ്ടെന്നും ഗവര്‍ണര്‍ പറഞ്ഞു.
ആരിഫ് മുഹമ്മദ് ഖാനെതിരെയുള്ള എസ്എഫ്ഐയുടെ പ്രതിഷേധത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദി രൂക്ഷ വിമർശനം ഉന്നയിച്ച പശ്ചാത്തലത്തിലാണ് ഗവർണറുടെ പ്രതികരണം. ഗവര്‍ണറെ വഴിയില്‍ തടയുന്ന ഇടതുപക്ഷ നടപടി ഭരണഘടനാപദവിയെ അവഹേളിക്കുന്നതാണെന്ന് മോദി പറഞ്ഞിരുന്നു.
കേരള ഗവര്‍ണര്‍ വിമാനത്താവളത്തിലേക്ക് പോകുമ്പോള്‍ തടയുന്നത് അന്തസുള്ള പ്രവര്‍ത്തനമായാണോ ഇടത് പക്ഷം കാണുന്നത്. ഇത് നിന്ദ്യമായ നടപടിയാണ്.
താന്‍ ഇക്കാര്യം അറിഞ്ഞത് പത്രത്തിലൂടെയാണ്. ആരിഫ് മുഹമ്മദ് ഖാന് എല്ലാം സഹിക്കുന്ന ആളാണ്. അതുകൊണ്ടാണ് ഇക്കാര്യം ഇതുവരെ തന്നോട് സൂചിപ്പിക്കാത്തത്. ഗവര്‍ണറോടുള്ള ദേഷ്യം മൂലം നാളെ രാജ്ഭവനിലെ വൈദ്യുതി വിച്ഛേദിച്ചാല്‍ എന്താകും അവസ്ഥയെന്നും പ്രധാനമന്ത്രി ചോദിച്ചിരുന്നു.