തി​രു​വ​ന​ന്ത​പു​രം: ഇ​ന്ത്യാ മു​ന്ന​ണി അ​ധി​കാ​ര​ത്തി​ലെ​ത്തി​യാ​ല്‍ ആ​ദ്യ പാ​ര്‍​ല​മെ​ന്‍റ് സെ​ഷ​നി​ല്‍ ത​ന്നെ സി​എ​എ റ​ദ്ദാ​ക്കു​മെ​ന്ന് മു​തി​ര്‍​ന്ന കോ​ണ്‍​ഗ്ര​സ് നേ​താ​വ് പി.ചി​ദം​ബ­​രം. കോ​ണ്‍­​ഗ്ര​സ് അ​ധി​കാ​ര​ത്തി​ലെ​ത്തി​യാ​ല്‍ ബി​ജെ​പി കൊ​ണ്ടു​വ​ന്ന എ​ല്ലാ ക​രി​നി​യ​മ​ങ്ങ​ളും റ­​ദ്ദാ­​ക്കു­​മെ​ന്നും കോ​ണ്‍­​ഗ്ര­​സ് മാ​നി​ഫെ​സ്‌​റ്റോ ക​മ്മി​റ്റി ചെ​യ​ര്‍​മാ​ന്‍ കൂ​ടി​യാ­​യ ചി­​ദം​ബ­​രം പ്ര­​തി­​ക­​രി​ച്ചു.

തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ചാ​ര​ണ​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി തി​രു​വ​ന​ന്ത­​പു­​ര­​ത്ത് മാ​ധ്യ​മ​ങ്ങ​ളോ​ട് സം​സാ​രി​ക്കു​ക​യാ​യി­​രു­​ന്നു അ­​ദ്ദേ​ഹം. കോ​ണ്‍​ഗ്ര​സ് പ്ര​ക​ട​ന​പ​ത്രി​യി​ല്‍ പൗ​ര​ത്വ നി​യ​മ​ത്തെ കു​റി​ച്ച് പ​രാ​മ​ര്‍​ശം ഇ​ല്ലെ​ന്ന മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍റെ ആ​രോ​പ​ണം തെ­​റ്റാ​ണ്. 22­-ാം പേ​ജി​ല്‍ സി​എ​എ​യു​ടെ കാ​ര്യം പ​രാ​മ​ര്‍​ശി​ക്കു​ന്നു​ണ്ട്. ബി​ജെ​പി കൊ​ണ്ടുവ​ന്ന എ​ല്ലാ ക​രി​നി​യ​മ​ങ്ങ​ളും റ​ദ്ദാ​ക്കു​മെ­​ന്നും പ്ര​ക​ട​ന​പ​ത്രി​യി​ല്‍ വ്യ­​ക്ത­​മാ­​ക്കി­​യി­​ട്ടു­​ണ്ടെ​ന്നും അ­​ദ്ദേ­​ഹം പ­​റ​ഞ്ഞു.

അ­​ധി­​കാ­​ര­​ത്തി­​ലെ­​ത്തി­​യാ​ല്‍ അ​ഗ്‌​നി​വീ​ര്‍ പ​ദ്ധ​തി​യും റ​ദ്ദാ​ക്കും. യു​വാ​ക്ക​ളോ​ടു​ള്ള ക്രൂ​ര​മാ​യ ത​മാ​ശ​യാ​ണ് അ​ഗ്‌­​നി­​വീ­​റെ​ന്നും അ­​ദ്ദേ­​ഹം വി­​മ​ര്‍­​ശി​ച്ചു. കേ​ര​ള​ത്തി​ല്‍ 20 സീ​റ്റും യു​ഡി​എ​ഫ് നേ­​ടും. സം­​സ്ഥാ​ന­​ത്ത് ന­​ട­​ക്കു​ന്ന­​ത് എ​ല്‍​ഡി​എ­​ഫ് -യു​ഡി​എ​ഫ് പോ­​രാ­​ട്ട­​മാ­​ണെ­​ന്നും ചി­​ദം​ബ­​രം കൂ­​ട്ടി­​ച്ചേ​ര്‍​ത്തു.