തൃ​ക്ക​രി​പ്പൂ​ര്‍: കാ​സ​ര്‍​ഗോ​ഡ് ലോ​ക്സ​ഭാ മ​ണ്ഡ​ലം എ​ന്‍​ഡി​എ സ്ഥാ​നാ​ര്‍​ഥി എം.​എ​ല്‍.​അ​ശ്വി​നി​യു​ടെ പ്ര​ചാ​ര​ണ പ​ര്യ​ട​നം പ​ട​ന്ന​ക​ട​പ്പു​റ​ത്ത് സി​പി​എം ത​ട​സ​പ്പെ​ടു​ത്തി​യ​താ​യി പ​രാ​തി.

ഇ​തു സം​ബ​ന്ധി​ച്ച് സ്ഥാ​നാ​ര്‍​ഥി അ​ശ്വി​നി​യും ബി​ജെ​പി തൃ​ക്ക​രി​പ്പൂ​ര്‍ മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് ടി.​വി.​ഷി​ബി​നും ച​ന്തേ​ര പോ​ലീ​സി​ല്‍ പ​രാ​തി ന​ല്‍​കി. സ്ഥാ​നാ​ര്‍​ഥി പ്ര​സം​ഗി​ക്കു​ന്ന​തി​നി​ടെ സ്ത്രീ​ത്വ​ത്തെ അ​പ​മാ​നി​ക്കും വി​ധം അ​സ​ഭ്യം പ​റ​യു​ക​യും പ്ര​ചാ​ര​ണ പ​രി​പാ​ടി ത​ട​യു​ക​യും ചെ​യ്തു​വെ​ന്നാ​ണ് പ​രാ​തി.

പി.​പി.​ര​തീ​ഷ്, പി.​പി.​അ​രു​ണ്‍ എ​ന്നീ സി​പി​എം പ്ര​വ​ര്‍​ത്ത​ക​രാ​ണ് അ​ക്ര​മ​ത്തി​ന് പി​ന്നി​ലെ​ന്ന് പ​രാ​തി​യി​ല്‍ പ​റ​യു​ന്നു. പ്ര​ചാ​ര​ണം ത​ട​സ​പ്പെ​ടു​ത്തി​യ​ത് സി​പി​എ​മ്മി​ന്‍റെ പ​രാ​ജ​യ​ഭീ​തി മൂ​ല​മെ​ന്ന് ബി​ജെ​പി ജി​ല്ലാ പ്ര​സി​ഡ​ന്‍റ് ര​വീ​ശ ത​ന്ത്രി കു​ണ്ടാ​ര്‍ പ​റ​ഞ്ഞു.