വൈദ്യുതി പോസ്റ്റിന് അടിയിൽപെട്ട് എട്ട് വയസുകാരനു ദാരുണാന്ത്യം
Monday, April 22, 2024 10:43 PM IST
ആലുവ: മരം കടപുഴകിയതിന് പിന്നാലെ വീണ വൈദ്യുതി പോസ്റ്റിനടിയില്‍പ്പെട്ട് ആലുവയില്‍ എട്ട് വയസുകാരനു ദാരുണാന്ത്യം. പുറയാര്‍ അമ്പാട്ടുവീട്ടില്‍ നൗഷാദിന്റെ മകന് മുഹമ്മദ് ഇര്‍ഫാനാണ് മരിച്ചത്.
കൂട്ടുകാര്‍ക്കൊപ്പം ഗ്രൗണ്ടില്‍ കളിക്കാനായി സൈക്കിളില്‍ എത്തിയതായിരുന്നു മുഹമ്മദ് ഇര്ഫാന്. സൈക്കിളിൽ ഇരിക്കവെ പെട്ടന്ന് മരം കടപുഴകി വീഴുകയും തൊട്ടടുത്തുള്ള വൈദ്യുതി പോസ്റ്റ് ദേഹത്ത് പതിക്കുകയുമായിരുന്നു.
കുട്ടിയെ ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല. മൃതദേഹം നിയമപരമായ നടപടിക്രമങ്ങൾക്ക് ശേഷം ബന്ധുക്കൾക്ക് വിട്ടുകൊടുക്കുമെന്ന് പോലീസ് പറഞ്ഞു.