നരേന്ദ്ര മോദിയുടെ പരാമര്ശം മുസ്ലീങ്ങൾക്കെതിരല്ല: ഹിമന്ത ബിശ്വ ശര്മ്മ
Tuesday, April 23, 2024 3:42 AM IST
ന്യൂഡൽഹി : രാജസ്ഥാനിലെ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ പ്രധാനമന്ത്രി നടത്തിയ വിവാദ പരാമര്ശത്തെ ന്യായീകരിച്ച് അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്മ്മ.
നരേന്ദ്ര മോദിയുടെ പരാമര്ശം മുസ്ലീങ്ങൾക്കെതിരല്ലെന്നും വര്ഗീയ പരാമര്ശം നടത്തിയത് കോണ്ഗ്രസ് ആണെന്നും ഹിമന്ത ബിശ്വ ശര്മ്മ പറഞ്ഞു. കോണ്ഗ്രസ് പ്രകടനപത്രികയിലെ വാഗ്ദാനം ചൂണ്ടിക്കാണിച്ചായിരുന്നു നരേന്ദ്രമോദിയുടെ വിവാദ പരാമര്ശം.
കടന്നുകയറ്റക്കാര്ക്കും കൂടുതല് കുട്ടികള് ഉള്ളവര്ക്കും നിങ്ങളുടെ സ്വത്ത് നല്കുന്നത് അംഗീകരിക്കാനാവുമോ എന്ന മോദിയുടെ പ്രതികരണമാണ് വിവാദമായിരിക്കുന്നത്.