സിംഗപൂരിൽ കാമുകിയെ കൊലപ്പെടുത്തിയ ഇന്ത്യൻ വംശജന് 20 വർഷത്തെ തടവു ശിക്ഷ
Tuesday, April 23, 2024 7:28 AM IST
സിംഗപൂർ: സിംഗപൂരിൽ കാമുകിയെ കൊലപ്പെടുത്തിയ ഇന്ത്യൻ വംശജന് 20 വർഷത്തെ തടവു ശിക്ഷ. 2019 ജനുവരി 17 എം. കൃഷ്ണൻ(40) എന്നയാളാണ് കാമുകി മല്ലിക ബീഗം റഹമാൻസ അബ്ദുൾ റഹ്മാനെ(40) കൊലപ്പെടുത്തിയത്.
മല്ലികയ്ക്ക് അന്യ പുരുഷന്മാരുമായി ബന്ധമുണ്ടെന്ന സംശയത്തെ തുടർന്നുണ്ടായ വാക്കുതർക്കം കൈയാങ്കളിയിൽ കലാശിക്കുകയായിരുന്നു. ചവിട്ടിയും തൊഴിച്ചുമാണ് ഇയാൾ മല്ലികയെ കൊലപ്പെടുത്തിയത്.
കൃഷ്ണൻ കഴിഞ്ഞയാഴ്ച ഹൈക്കോടതിയിൽ കുറ്റം സമ്മതിച്ചതായി "ടുഡേ' പത്രം തിങ്കളാഴ്ച റിപ്പോർട്ട് ചെയ്തു.