യാത്രക്കാർ ഇറങ്ങുമ്പോൾ ടിക്കറ്റ് ചാർജ് വാങ്ങുന്നു; കെഎസ്ആർടിസി കണ്ടക്ടറെ വിജിലൻസ് പൊക്കി
Tuesday, April 23, 2024 4:43 PM IST
വയനാട്: ബംഗളൂരു - തിരുവനന്തപുരം റൂട്ടിൽ സർവീസ് നടത്തുന്ന കെഎസ്ആർടിസി സ്കാനിയ ബസിൽ തട്ടിപ്പ് നടത്തിയ കണ്ടക്ടറെ വിജിലൻസ് അറസ്റ്റ് ചെയ്തു. റിസര്‍വേഷന്‍ ഇല്ലാത്ത സീറ്റില്‍ ആളെ കയറ്റി ഇയാൾ പണം തട്ടാൻ ശ്രമിക്കുകയായിരുന്നു.
തിങ്കളാഴ്ച ഉച്ചയ്ക്ക് 1.45 ന് ബംഗളൂരുവിൽ നിന്ന് പുറപ്പെട്ട സ്കാനിയ മൾട്ടി ആക്സിൽ ബസിലായിരുന്നു സംഭവം. പണം ഇറങ്ങുമ്പോൾ നൽകിയാല് മതിയെന്ന് പറഞ്ഞ് കണ്ടക്ടർ തങ്ങളെ കയറ്റുകയായിരുന്നുവെന്ന് യാത്രക്കാർ പറഞ്ഞു.
കെഎസ്ആര്‍ടിസി വിജിലൻസ് ഓഫീസറുടെ നിർദേശപ്രകാരം നഞ്ചൻഗോഡ് വച്ച് നടത്തിയ പരിശോധനയിൽ ടിക്കറ്റില്ലാത്ത അഞ്ച് യാത്രക്കാരെ കണ്ടെത്തി. പണം ഇറങ്ങുമ്പോൾ നൽകിയാല് മതിയെന്ന് കണ്ടക്ടർ പറഞ്ഞതായി യാത്രക്കാർ വിജിലൻസിന് മൊഴി നൽകി.
സംഭവത്തിൽ ബസിലെ ഡ്രൈവർ കം കണ്ടക്ടറെ ഡ്യൂട്ടിയിൽ നിന്ന് മാറ്റിയതായും വകുപ്പുതല നടപടിക്കു ശിപാർശ ചെയ്തതായും അധികൃതർ അറിയിച്ചു.