"അദ്ദേഹം പറഞ്ഞത് രാഷ്ട്രീയ ഡിഎൻഎയെക്കുറിച്ച്': അൻവറിനെ ന്യായീകരിച്ച് എം.വി. ഗോവിന്ദന്
Wednesday, April 24, 2024 12:44 PM IST
തിരുവനന്തപുരം: രാഹുൽ ഗാന്ധിക്കെതിരായ ഡിഎൻഎ പരാമർശത്തിൽ പി.വി. അന്വർ എംഎൽഎയെ ന്യായീകരിച്ച് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്.
രാഷ്ട്രീയ ഡിഎന്എയെക്കുറിച്ചാണ് അന്വര് പറഞ്ഞതെന്നും ജൈവപരമായി കാണേണ്ടെന്നുമാണ് ഗോവിന്ദൻ പ്രതികരിച്ചത്. രാഷ്ട്രീയ പാരമ്പര്യമാണ് താൻ ഉദ്ദേശിച്ചതെന്നും അദ്ദേഹം വാര്ത്താസമ്മേളനത്തില് പറഞ്ഞു.
തെരഞ്ഞെടുപ്പിൽ ഇടതുമുന്നണി ഇത്തവണ പുതുചരിത്രം രചിക്കുമെന്നും എം.വി. ഗോവിന്ദൻ പറഞ്ഞു. ബിജെപിക്കെതിരായ നിലപാടിലാണ് എല്ലാവരുടേയും പ്രതീക്ഷ. ബിജെപിയെ അധികാരത്തിൽ നിന്ന് പുറത്താക്കാൻ വലിയ പങ്ക് വഹിക്കുന്ന സംസ്ഥാനം കേരളമാകും.
കേരളത്തില് ബിജെപി ഒരു സീറ്റും നേടില്ലെന്ന് മാത്രമല്ല, രണ്ടാം സ്ഥാനത്ത് പോലും എത്തില്ലെന്നും സിപിഎം സംസ്ഥാന സെക്രട്ടറി കൂട്ടിച്ചേർത്തു.