ഡ്രൈ­​വിം­​ഗ് ടെ­​സ്റ്റ് പ­​രി­​ഷ്­​ക­​ര­​ണം; ഇ­​ള­​വു­​ക​ള്‍ വ­​രു­​ത്തി ഗ­​താ­​ഗ­​ത വ­​കു­​പ്പ് പു​തി­​യ ഉ­​ത്ത­​ര­​വി​റ­​ക്കി
ഡ്രൈ­​വിം­​ഗ് ടെ­​സ്റ്റ് പ­​രി­​ഷ്­​ക­​ര­​ണം; ഇ­​ള­​വു­​ക​ള്‍ വ­​രു­​ത്തി ഗ­​താ­​ഗ­​ത വ­​കു­​പ്പ് പു​തി­​യ ഉ­​ത്ത­​ര­​വി​റ­​ക്കി
Saturday, May 4, 2024 12:35 PM IST
തി­​രു­​വ­​ന­​ന്ത­​പു​രം: സം­​സ്ഥാ­​ന­​ത്തെ ഡ്രൈ­​വിം­​ഗ് ടെ­​സ്റ്റ് പ­​രി­​ഷ്­​ക­​ര­​ണ­​ത്തി​ല്‍ നേ​ര​ത്തെ​യി​റ​ക്കി​യ മാ​ര്‍​ഗ​നി​ര്‍​ദേ​ശ​ങ്ങ​ളി​ല്‍ ഇ​ള​വ് വ​രു​ത്തി ­ഗ​താ­​ഗ­​ത വ­​കു­​പ്പ് പു​തി­​യ സ​ര്‍­​ക്കു­​ല​ര്‍ പു­​റ­​ത്തി­​റ​ക്കി. ഡ്രൈ­​വിം­​ഗ് സ്­​കൂ­​ളു­​ക­​ളു­​ടെ വ്യാ­​പ­​ക പ്ര­​തി­​ഷേ​ധ­​ത്തെ തു­​ട​ര്‍­​ന്നാ­​ണ് ഇ­​ള­​വു­​ക​ള്‍ വ­​രു­​ത്താ​ന്‍ വ­​കു­​പ്പ് മ​ന്ത്രി കെ.​ബി.​ഗ­​ണേ­​ഷ് കു­​മാ​ര്‍ നി​ര്‍​ദേ​ശം ന​ല്‍​കി­​യ​ത്.

യൂ​ണി​യ​ന്‍ നേ​താ​ക്ക​ളു​മാ​യി ച​ര്‍­​ച്ച­​യ്­​ക്ക് പി­​ന്നാ­​ലെ­​യാ​ണ് ഡ്രൈ­​വിം­​ഗ് സ്‌​കൂ​ളു​ക​ളു​ടെ ആ​വ​ശ്യ​പ്ര​കാ​ര​മു​ള്ള ഇ​ള​വു​ക​ള്‍ വ​രു­​ത്തി​ക്കൊ​ണ്ട് പു​തി​യ സ​ര്‍​ക്കു​ല​ര്‍ ട്രാ​ന്‍​സ്‌​പോ​ര്‍​ട്ട് ക​മ്മീ­​ഷ­​ണ​ര്‍ പു­​റ­​ത്തി­​റ­​ക്കി­​യ​ത്. ഇ­​തോ​ടെ സ​മ​ര​ത്തെ​തു­​ട​ര്‍­​ന്ന് സം­​സ്ഥാ​ന­​ത്ത് നി​ര്‍­​ത്തി­​വ­​ച്ചി­​രി­​ക്കു­​ന്ന ടെ­​സ്­​റ്റു­​ക​ള്‍ പു­​ന­​രാം­​രം­​ഭി­​ക്കാ­​നാ­​കും.

പു​തി​യ സ​ര്‍­​ക്കു​ല​ര്‍​പ്ര​കാ​രം പ്ര​തി​ദി​ന ടെ​സ്റ്റു​ക​ളു​ടെ എ​ണ്ണം 30ല്‍ ​നി​ന്ന് 40 ആ​ക്കി ഉ​യ​ര്‍­​ത്തി. ഇ​തി​ല്‍ 25 പേ​ര്‍ പു​തി​യ അ​പേ​ക്ഷ​ക​രും പ​ത്ത് പേ​ര്‍ റീ ​ടെ​സ്റ്റ് അ​ര്‍​ഹ​ത നേ​ടി​യ​വ​രു​മാ​യി​രി​ക്കും. ബാ​ക്കി അ​ഞ്ച് പേ​ര്‍ വി​ദേ​ശ ജോ​ലി/​പ​ഠ​നം എ​ന്നീ ആ​വ​ശ്യാ​ര്‍​ത്ഥം പോ​കേ​ണ്ട​വ​ര്‍, വി​ദേ​ശ​ത്ത് നി​ന്ന് അ​വ​ധി എ​ടു​ത്ത് അ​ടി​യ​ന്ത​ര​മാ​യി മ​ട​ങ്ങി പോ​കേ​ണ്ട പ്ര​വാ​സി​ക​ള്‍ എ​ന്നീ വി​ഭാ​ഗ​ങ്ങ​ള്‍​ക്കാ​യി മാ­​റ്റി­​വ­​ച്ചി­​ട്ടു​ണ്ട്.


15 വ​ര്‍​ഷ​ത്തി​ല്‍ കൂ​ടു​ത​ല്‍ കാ​ല​പ്പ​ഴ​ക്ക​മു​ള്ള വാ​ഹ​ന​ങ്ങ​ളി​ല്‍ ഡ്രൈ­​വിം­​ഗ് ടെ​സ്റ്റ് ന​ട​ത്താ​ന്‍ അ​നു​വ​ദി​ക്കി​ല്ലെ​ന്ന മു​ന്‍ ഉ­​ത്ത­​ര­​വി​ലും ഇ­​ള­​വു​ണ്ട്. ആ​റു മാ​സം കൂ​ടി 15 വ​ര്‍​ഷ​ത്തി​ല്‍ കൂ​ടു​ത​ല്‍ കാ​ല​പ്പ​ഴ​ക്ക​മു​ള്ള വാ​ഹ​നം ഉ​പ​യോ​ഗി​ക്കു​ന്ന​തി​നാ​ണ് പു​തി​യ സ​ര്‍​ക്കു​ല​റി​ല്‍ അ​നു​മ​തി ന​ല്‍​കി​യ­​ത്.

പു​തി​യ രീ​തി​യി​ല്‍ ഡ്രൈ­​വിം­​ഗ് ടെ​സ്റ്റ് ന​ട​ത്തു​ന്ന​തി​നു​ള്ള ഗ്രൗ​ണ്ടും ട്രാ​ക്കും സ​ജ്ജ​മാ​കു​ന്ന​ത് വ​രെ നി​ല​വി​ലെ രീ​തി​യി​ല്‍ ത­​ന്നെ് ടെ​സ്റ്റ് ന­​ട­​ത്താ­​മെ​ന്നും പു​തി­​യ സ​ര്‍­​ക്കു­​ല­​റി​ല്‍ പ­​റ­​യു​ന്നു.
Related News
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
<