ലൈം­​ഗി­​ക​പീ­​ഡ­​ന പ­​രാ­​തി­; ഗ­​വ​ര്‍­​ണ­​റു​ടെ നി­​സ­​ഹ­​ക​ര­​ണം രാ­​ഷ്ട്ര­​പ­​തി­​യെ അ­​റി­​യി­​ക്കാ​ന്‍ ബം­​ഗാ​ള്‍ സ​ര്‍­​ക്കാ​ര്‍
ലൈം­​ഗി­​ക​പീ­​ഡ­​ന പ­​രാ­​തി­; ഗ­​വ​ര്‍­​ണ­​റു​ടെ നി­​സ­​ഹ­​ക​ര­​ണം രാ­​ഷ്ട്ര­​പ­​തി­​യെ അ­​റി­​യി­​ക്കാ​ന്‍ ബം­​ഗാ​ള്‍ സ​ര്‍­​ക്കാ​ര്‍
Sunday, May 5, 2024 2:01 PM IST
കോ​ല്‍­​ക്ക­​ത്ത: രാ​ജ്ഭ​വ​നി​ലെ ജീ​വ​ന​ക്കാ​രി​യു​ടെ ലൈം­​ഗി­​ക​പീ­​ഡ­​ന പ­​രാ­​തി­​യി​ല്‍ ബം­​ഗാ​ള്‍ ഗ­​വ​ര്‍­​ണ​ര്‍ സി.​വി.​ആ​ന­​ന്ദ­​ബോ­​സി­​ന്‍റെ നി­​സ­​ഹ­​ക​ര­​ണം രാ­​ഷ്ട്ര­​പ­​തി­​യെ അ­​റി­​യി­​ക്കാ​ന്‍ സ​ര്‍­​ക്കാ​ര്‍. രാ­​ജ്­​ഭ­​വ­​നി­​ലെ സി​സി­​ടി­​വി ദൃ­​ശ്യ­​ങ്ങ​ള്‍ ല­​ഭ്യ­​മാ­​ക്കു­​ന്നി­​ല്ലെ​ന്നും ജീ­​വ­​ന­​ക്കാ­​രു­​ടെ മൊ­​ഴി­​യെ­​ടു­​ക്കു­​ന്ന­​തി­​ന് ത​ട­​സം നി​ല്‍­​ക്കു­​ന്നു­​വെ​ന്നും രാ­​ഷ്ട്ര­​പ­​തി­​യെ അ­​റി­​യി­​ക്കാ­​നാ­​ണ് ബംഗാൾ സർക്കാരിന്‍റെ തീ­​രു­​മാ​നം.

ഗ­​വ​ര്‍­​ണ​ര്‍­​ക്കെ­​തി­​രേ ക്രി­​മി­​ന​ല്‍ ന­​ട​പ­​ടി സ്വീ­​ക­​രി­​ക്കാ​ന്‍ ക­​ഴി­​യി­​ല്ലെ­​ന്നി­​രി­​ക്കെ ലൈം​ഗി­​ക അ­​തി​ക്ര­​മ പ­​രാ­​തി­​യെ­​ക്കു­​റി­​ച്ച് അ­​ന്വേ­​ഷി­​ച്ച് രാ­​ഷ്­​ട്ര­​പ­​തി­​ക്ക് റി­​പ്പോ​ര്‍­​ട്ട് ന​ല്‍­​കാ­​നാ­​ണ് സ​ര്‍­​ക്കാ­​രി­​ന്‍റെ ശ്ര­​മം. എ­​ന്നാ​ല്‍ പീ​ഡ­​നം ന­​ട­​ന്നെ­​ന്ന് പ­​റ­​യു­​ന്ന ര­​ണ്ട് മു­​റി­​ക­​ളി­​ലെ സി­​സി­​ടി­​വി ദൃ­​ശ്യ­​ങ്ങ​ള്‍ ആ­​വ­​ശ്യ­​പ്പെ­​ട്ട് ക­​ത്ത് ന​ല്‍­​കി­​യെ­​ങ്കി​ലും രാ­​ജ്­​ഭ­​വ​ന്‍ പ്ര­​തി­​ക­​രി­​ച്ചി­​ട്ടി­​ല്ല.


മൊ­​ഴി­​യെ­​ടു­​ക്കാ­​നാ­​യി നോ­​ട്ടീ­​സ് ന​ല്‍​കി­​യ രാ­​ജ്­​ഭ­​വ­​നി­​ലെ ജീ­​വ­​ന­​ക്കാ​ര്‍ ഇ­​തു​വ­​രെ അ­​ന്വേ­​ഷ­​ണ­​സം­​ഘ­​ത്തി­​ന് മു­​ന്നി­​ലെ­​ത്തി­​യി­​ട്ടി​ല്ല. രാ­​ജ്­​ഭ­​വ­​നി­​ലേ­​ക്ക് പോ­​ലീ­​സ് പ്ര­​വേ​ശ­​നം നി­​ഷേ­​ധി​ച്ചു­​കൊ­​ണ്ട് പ്ര­​ത്യേ­​ക ഉ­​ത്ത­​ര​വും ഇ­​റ​ക്കി​യി​രു​ന്നു.

ഗ­​വ​ര്‍­​ണ­​റു­​ടെ മു­​റി­​യി​ല്‍­​വ​ച്ചും കോ​ണ്‍­​ഫ­​റ​ന്‍­​സ് മു­​റി­​യി​ല്‍­​വ​ച്ചു​മാ​യി ര​ണ്ട് ത​വ​ണ പീ​ഡ­​നം ന­​ട­​ന്നു­​വെ­​ന്നാ­​ണ് രാ­​ജ്­​ഭ­​വ​ന്‍ ജീ­​വ­​ന­​ക്കാ­​രി​യാ­​യ യു­​വ­​തി­​യു­​ടെ പ­​രാ­​തി. താ­​ത്­​ക്കാ​ലി­​ക നി­​യ​മ­​നം സ്ഥി­​ര­​പ്പെ­​ടു­​ത്താ­​മെ­​ന്ന വാ­​ഗ്­​ദാ­​നം ന​ല്‍­​കി­​യാ­​യി­​രു­​ന്നു പീ­​ഡ­​ന­​മെ​ന്നും പ­​രാ­​തി­​യി​ല്‍ പ­​റ­​ഞ്ഞി­​രു​ന്നു.

കൊല്ലം സ്വദേശിയായ സി.​വി.​ആ​ന­​ന്ദ­​ബോ­​സ് നി­​ല­​വി​ല്‍ കേ­​ര­​ള­​ത്തി­​ലാ​ണ്. ഇ​തോ​ടെ ഗ­​വ​ര്‍­​ണ​ര്‍ കേ­​ര­​ള­​ത്തി­​ലേ­​ക്ക് ഒ­​ളി­​ച്ചോ­​ടി­​യെ­​ന്ന പ്ര­​ചാ­​ര­​ണ​വും തൃ­​ണ­​മൂ​ല്‍ കോ​ണ്‍­​ഗ്ര­​സ് ശ­​ക്ത­​മാ­​ക്കി­​യി­​ട്ടു​ണ്ട്.
Related News
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
<