നിജ്ജര്‍ വധത്തില്‍ രാഷ്ട്രീയതാത്പര്യം ; കാനഡയ്ക്ക് മറുപടിയുമായി ഇന്ത്യ
Thursday, May 9, 2024 10:39 PM IST
ന്യൂഡൽഹി: ഖലിസ്ഥാൻ ഭീകരൻ ഹർദീപ് സിംഗ് നിജ്ജാറിനെ വെടിവച്ചു കൊലപ്പെടുത്തിയ സംഭവത്തിൽ മൂന്ന് ഇന്ത്യക്കാരെ അറസ്റ്റ് ചെയ്ത സംഭവത്തിൽ കാനഡയ്ക്ക് മറുപടിയുമായി ഇന്ത്യ.
സംഭവത്തില്‍ കാനഡയ്ക്ക് രാഷ്ട്രീയ താത്പര്യങ്ങളുണ്ടെന്നും വിഘടനവാദികൾക്കും തീവ്രവാദികൾക്കും കാനഡ രാഷ്ട്രീയ അഭയം നൽകുകയാണെന്നും ഇന്ത്യ ആരോപിച്ചു. അറസ്റ്റിന്റെ വിവരങ്ങൾ കാനഡ ഇന്ത്യയെ അറിയിച്ചിട്ടുണ്ട്.
എന്നാൽ അത് നയതന്ത്ര തലത്തിൽ അല്ലെന്നും വിദേശകാര്യ മന്ത്രാലയ വക്താവ് രൺധീർ ജയ്സ്വാൾ പറഞ്ഞു. കഴിഞ്ഞ ജൂൺ 18നാണു കാനഡയിൽവച്ച് നിജ്ജാർ കൊല്ലപ്പെട്ടത്. സംഭവത്തിൽ കരൻപ്രീത് സിംഗ്, കമൽപ്രീത് സിംഗ്, കരൻ ബ്രാർ എന്നിവരെയാണ് കഴിഞ്ഞയാഴ്ച അറസ്റ്റ് ചെയ്തത്.
കൊലപാതകത്തിൽ ഇന്ത്യയ്ക്ക് പങ്കുണ്ടെന്നു സെപ്റ്റംബർ 18ന് കനേഡിയൻ പാർലമെൻിൽ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ ആരോപിച്ചിരുന്നു. ഇതിനുശേഷം ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം വഷളായിരുന്നു.