കേജരിവാളിന് മറുപടിയുമായി അമിത് ഷാ; 75 വയസായാലും മോദി തുടരും
Saturday, May 11, 2024 5:51 PM IST
ന്യൂഡൽഹി: എഴുപത്തിയഞ്ച് വയസായാൽ നരേന്ദ്ര മോദിക്ക് പ്രധാനമന്ത്രി സ്ഥാനം ഒഴിയേണ്ടിവരുമെന്ന അരവിന്ദ് കേജരിവാളിന്റെ പ്രസ്താവനയ്ക്ക് മറുപടിയുമായി കേന്ദ്രമന്ത്രി അമിത് ഷാ.
നരേന്ദ്ര മോദി മൂന്നാം തവണയും പ്രധാനമന്ത്രിയാകും. എഴുപത്തിയഞ്ച് വയസു കഴിഞ്ഞാൽ പദവി ഒഴിയണമെന്ന് പാർട്ടി ഭരണഘടനയിൽ എവിടെയും പറഞ്ഞിട്ടില്ലെന്നും അമിത് ഷാ പറഞ്ഞു.
അടുത്ത വർഷം സെപ്റ്റംബർ 17 ന് മോദിക്ക് 75 വയസ് തികയും. ഇപ്പോൾ അമിത് ഷായ്ക്ക് വേണ്ടിയാണോ വോട്ട് ചോദിക്കുന്നതെന്ന് മോദി വ്യക്തമാക്കണമെന്നും കേജരിവാൾ പറഞ്ഞിരുന്നു.
ജയിൽ മോചിതനായ കേജരിവാൾ ബിജെപിക്കെതിരെ രൂക്ഷവിമർശനവുമായി രംഗത്ത് എത്തി. പ്രധാനമന്ത്രി നരേന്ദ്ര മോദി ഒരു രാഷ്ട്രം, ഒരു നേതാവ് എന്ന പദ്ധതി നടപ്പിലാക്കും.
ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ രാഷ്ട്രീയ ജീവിതം അദ്ദേഹം ഉടൻ അവസാനിപ്പിക്കുമെന്നും കേജരിവാൾ പറഞ്ഞു.