ന്യൂ​ഡ​ൽ​ഹി: കു​റ​ഞ്ഞ ഓ​വ​ർ നി​ര​ക്കി​ന്‍റെ പേ​രി​ൽ റി​ഷ​ഭ് പ​ന്തി​ന് വി​ല​ക്ക് ഏ​ർ​പ്പെ​ടു​ത്തി​യ​തി​നാ​ൽ പു​തി​യ ക്യാ​പ്റ്റ​നെ പ്ര​ഖ്യാ​പി​ച്ച് ഡ​ല്‍​ഹി ക്യാ​പി​റ്റ​ല്‍​സ്. ബം​ഗ​ളൂ​രു​വി​ന് എ​തി​രാ​യ മ​ത്സ​ര​ത്തി​ൽ അ​ക്‌​സ​ര്‍ പ​ട്ടേ​ല്‍ ന​യി​ക്കു​മെ​ന്ന് ടീം ​മാ​നേ​ജ്മെ​ന്‍റ് അ​റി​യി​ച്ചു.

ക​ഴി​ഞ്ഞ കു​റ​ച്ച് സീ​സ​ണു​ക​ളി​ലാ​യി ടീ​മി​ന്‍റെ ഉ​പ​നാ​യ​ക​നാ​ണ് അ​ക്‌​സ​ര്‍ പ​ട്ടേ​ല്‍. അ​ദേ​ഹം വ​ള​രെ പ​രി​ച​സ​മ്പ​ന്ന​നാ​യ ഐ​പി​എ​ല്‍ താ​ര​മാ​ണെന്നും ഏ​റെ പ​രി​ച​യ​മു​ള്ള രാ​ജ്യാ​ന്ത​ര ക​ളി​ക്കാ​ര​നാ​ണെ​ന്നും മു​ഖ്യ പ​രി​ശീ​ല​ക​ന്‍ റി​ക്കി പോ​ണ്ടിം​ഗ് പ​റ​ഞ്ഞു.

രാ​ജ​സ്ഥാ​ന്‍ റോ​യ​ല്‍​സി​നെ​തി​രാ​യ പോ​രാ​ട്ട​ത്തി​ല്‍ കു​റ​ഞ്ഞ ഓ​വ​ര്‍ നി​ര​ക്കി​ന്‍റെ പേ​രി​ലാ​ണ് പ​ന്തി​ന് ഐ​പി​എ​ൽ ഭ​ര​ണ​സ​മി​തി വി​ല​ക്ക് ഏ​ർ​പ്പെ​ടു​ത്തി​യ​ത്. വി​ല​ക്കി​നൊ​പ്പം പ​ന്ത് 30 ല​ക്ഷം പി​ഴ​യു​മൊ​ടു​ക്ക​ണം. ടീം ​അം​ഗ​ങ്ങ​ള്‍ 12 ല​ക്ഷം രൂ​പ വീ​തം പി​ഴ​യൊ​ടു​ക്ക​ണം.