മുതലപ്പൊഴിയിലെ അപകടങ്ങള്‍; ന്യൂനപക്ഷ കമ്മീഷന് റിപ്പോര്‍ട്ട് തേടി
Friday, May 17, 2024 2:57 PM IST
തിരുവനന്തപുരം: മുതലപ്പൊഴിയില്‍ മത്സ്യബന്ധന വള്ളങ്ങള്‍ തുടര്‍ച്ചയായി അപകടത്തില്‍പ്പെടുന്ന സംഭവത്തില്‍ റിപ്പോര്‍ട്ട് തേടി ന്യൂനപക്ഷ കമ്മീഷന്. ഫിഷറീസ് പ്രിന്‍സിപ്പല്‍ സെക്രട്ടറി, ഫിഷറീസ് ഡയറക്ടര്‍, ജില്ലാ കളക്ടര്‍, പോലീസ് മേധാവി എന്നിവരോടാണ് കമ്മീഷന് റിപ്പോര്‍ട്ട് തേടിയത്.
ഈ മാസം 28ന് റിപ്പോര്‍ട്ട് ഹാജരാക്കാനാണ് നിര്‍ദേശം. കമ്മീഷന് സ്വമേധയാ എടുത്ത കേസിലാണ് നടപടി. മുതലപ്പൊഴിയില്‍ തുടര്‍ച്ചയായി അപകടങ്ങള്‍ ഉണ്ടാവുകയും മത്സ്യതൊഴിലാളികള്‍ മരിക്കുകയും ചെയ്യുന്ന സാഹചര്യത്തിലാണ് ന്യൂനപക്ഷ കമ്മീഷന് സ്വമേധയാ കേസെടുത്തത്.
അപകടങ്ങളെക്കുറിച്ച് പഠിക്കാന്‍ നിയോഗിച്ച വിദഗ്ധ സമിതിയുടെ പഠനറിപ്പോര്‍ട്ടില്‍ സര്‍ക്കാര്‍ എന്ത് നടപടി സ്വീകരിച്ചെന്ന് കമ്മീഷന് ആരാഞ്ഞു. ഇതുമായി ബന്ധപ്പെട്ട് സര്‍ക്കാര്‍ നല്കിയ മറുപടി തൃപ്തികരമല്ലെന്നും കമ്മീഷന് വ്യക്തമാക്കി.