ഗോവധം നിരോധിക്കുമെന്ന് അമിത് ഷാ
Saturday, May 18, 2024 1:40 AM IST
പാറ്റ്ന: നരേന്ദ്ര മോദി മൂന്നാമതും അധികാരത്തില്‍ വന്നാല്‍ ഗോവധം നിരോധിക്കുമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. ഗോഹത്യ നടത്തുന്നവരെ തലകീഴാക്കി കെട്ടിതൂക്കുമെന്നും ബിഹാറിലെ റാലിയില്‍ അമിത് ഷാ പറഞ്ഞു.
ഗോവധവും പശുക്കടത്തും അനുവദിക്കില്ലെന്ന് അമിത് ഷാ ആവര്‍ത്തിച്ചു. സീതാ ദേവിയുടെ ജന്മസ്ഥലമെന്നു വിശ്വാസമുള്ള സീതാമര്‍ഹിയില്‍ ക്ഷേത്രം നിര്‍മിക്കുമെന്നും അമിത് ഷാ പ്രഖ്യാപിച്ചു.
കോണ്‍ഗ്രസ് ഗോഹത്യയെ പിന്തുണക്കുന്നുവെന്ന് യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് കഴിഞ്ഞ ദിവസം ആരോപിച്ചിരുന്നു. പിന്നാലെയാണ് അമിത് ഷായുടെ പ്രസ്താവന.