ഡൽഹി സെക്രട്ടറിയേറ്റ് ബോംബ് വച്ച് തകർക്കുമെന്ന് ഭീഷണി
Friday, May 24, 2024 4:45 AM IST
ന്യൂഡൽഹി: ഡൽഹി സെക്രട്ടറിയേറ്റിൽ ബോംബ് വച്ചിട്ടുണ്ടെന്ന് വ്യാജ ഭീഷണി. സെക്രട്ടറിയേറ്റിന്റെ നോർത്ത് ബ്ലോക്കിൽ ബോംബ് വച്ചെന്നാണ് വ്യാഴാഴ്ച ഭീഷണി സന്ദേശം ലഭിച്ചത്.
സംഭവത്തിൽ ഡൽഹി പോലീസ് ഗൂഗിളിനോട് വിവരങ്ങൾ തേടി. സന്ദേശം അയച്ച ഇമെയിലിന്റെ ഐപി ഐഡിയെ കുറിച്ചാണ് ഗൂഗിളിനോട് വിവരങ്ങൾ തേടിയത്.
ആഭ്യന്തര മന്ത്രാലയം ഉൾപ്പെടുന്ന കെട്ടിടമാണ് ബോംബ് വച്ച് തകർക്കുമെന്ന് ഭീഷണി സന്ദേശം ലഭിച്ചത്. ഇമെയിൽ വഴിയാണ് ഡൽഹി പോലീസിന് സന്ദേശം ലഭിച്ചത്. സംഭവത്തിൽ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.