കോ​ട്ട​യം സോ​മ​രാ​ജ് അ​ന്ത​രി​ച്ചു
കോ​ട്ട​യം സോ​മ​രാ​ജ് അ​ന്ത​രി​ച്ചു
Friday, May 24, 2024 6:17 PM IST
കോ​ട്ട​യം: സി​നി​മാ, മി​മി​ക്രി മേ​ഖ​ല​യി​ലെ മു​തി​ർ​ന്ന താ​രം കോ​ട്ട​യം സോ​മ​രാ​ജ് (62) അ​ന്ത​രി​ച്ചു. വി​വി​ധ രോ​ഗ​ങ്ങ​ളെ തു​ട​ർ​ന്ന് കോ​ട്ട​യം മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലാ​യി​രു​ന്നു. കോ​ട്ട​യം വെ​ണ്ണി​മ​ല​യി​ൽ താ​മ​സി​ക്കു​ന്ന അദ്ദേഹത്തിന്‍റെ സംസ്കാരം ശനിയാഴ്ച ഉച്ചകഴിഞ്ഞ് മൂന്നിന് നടക്കും. ഭാര്യ ശാന്തമ്മ. മൂന്ന് പെൺമക്കളുണ്ട്.

മി​മി​ക്രി​യി​ലൂ​ടെ ക​ലാ​രം​ഗ​ത്ത് എ​ത്തി​യ അ​ദ്ദേ​ഹം നി​ര​വ​ധി സി​നി​മ​ക​ളി​ലും അ​ഭി​ന​യി​ച്ചി​ട്ടു​ണ്ട്. കാ​ഥി​ക​ൻ, തി​ര​ക്ക​ഥാ​കൃ​ത്ത് എ​ന്നീ നി​ല​ക​ളി​ലും സോ​മ​രാ​ജ് തി​ള​ങ്ങി. അ​ഞ്ച​ര​ക​ല്യാ​ണം, ക​ണ്ണ​കി , കിം​ഗ് ല​യ​ർ, ഫാ​ന്‍റം, ച​ന്ദ്ര​നു​ദി​ക്കു​ന്ന ദി​ക്കി​ൽ, ബാംബു ബോയ്സ്, ചാക്കോ രണ്ടാമൻ, ഇലകൾ പച്ച പൂക്കൾ മഞ്ഞ, അണ്ണൻ തമ്പി, ആനന്ദഭൈരവി തു​ട​ങ്ങി​യ നിരവധി ച​ല​ച്ചി​ത്ര​ങ്ങ​ളി​ൽ അ​ഭി​ന​യി​ച്ചി​ട്ടു​ണ്ട്.


ചാ​ന​ൽ ഷോ​ക​ളി​ൽ കോ​മ​ഡി താ​ര​മാ​യി തി​ള​ങ്ങി​യ സോ​മ​രാ​ജ് ഏ​താ​നും നാ​ളാ​യി രോ​ഗ​ബാ​ധി​ത​നാ​യി വി​ശ്ര​മ ജീ​വി​തം ന​യി​ച്ചു വ​രി​ക​യാ​യി​രു​ന്നു. മൃ​ത​ദേ​ഹം കോ​ട്ട​യം മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ സൂ​ക്ഷി​ച്ചി​രി​ക്കു​ക​യാ​ണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
<