പ​ത്തു​വ​യ​സു​കാ​രി​യെ ത​ട്ടി​ക്കൊ​ണ്ടു​പോ​യി പീ​ഡി​പ്പി​ച്ച കേ​സ്; പ്ര​തി​യു​ടെ അ​റ​സ്റ്റ് രേ​ഖ​പ്പെ​ടു​ത്തി
പ​ത്തു​വ​യ​സു​കാ​രി​യെ ത​ട്ടി​ക്കൊ​ണ്ടു​പോ​യി പീ​ഡി​പ്പി​ച്ച കേ​സ്; പ്ര​തി​യു​ടെ അ​റ​സ്റ്റ് രേ​ഖ​പ്പെ​ടു​ത്തി
Saturday, May 25, 2024 6:09 AM IST
കാ​സ​ർ​ഗോ​ഡ്: കാ​ഞ്ഞ​ങ്ങാ​ട് പ​ത്തു വ​യ​സു​കാ​രി​യെ ത​ട്ടി​ക്കൊ​ണ്ട് പോ​യി പീ​ഡി​പ്പി​ക്കു​ക​യും ആ​ഭ​ര​ണം ക​വ​രു​ക​യും ചെ​യ്ത കേ​സി​ൽ പ്ര​തി​യു​ടെ അ​റ​സ്റ്റ് രേ​ഖ​പ്പെ​ടു​ത്തി.

കു​ട​ക് നാ​പ്പോ​കു​വി​ലെ പി.​എ. സ​ലീം(35)​മി​ന്‍റെ അ​റ​സ്റ്റാ​ണ് രേ​ഖ​പ്പെ​ടു​ത്തി​യ​ത്. ആ​ന്ധ്ര​യി​ലെ അ​ഡോ​ണി​യി​ൽ വ​ച്ചാ​ണ് ഇ​യാ​ൾ പി​ടി​യി​ലാ​യ​ത്. മോ​ഷ​ണ​മാ​യി​രു​ന്നു ല​ക്ഷ്യ​മെ​ന്നാ​ണ് പ്ര​തി ന​ൽ​കി​യ മൊ​ഴി.

ഉ​റ​ങ്ങി​ക്കി​ട​ക്കു​ക​യാ​യി​രു​ന്ന കു​ട്ടി​യു​ടെ ക​മ്മ​ൽ മോ​ഷ്ടി​ക്കു​ന്ന​തി​നി​ടെ കു​ട്ടി ഉ​ണ​രു​മെ​ന്ന് ക​രു​തി എ​ടു​ത്തു​കൊ​ണ്ട് പോ​യി. ബ​ഹ​ളം വെ​ച്ച കു​ട്ടി​യെ കൊ​ന്നു​ക​ള​യു​മെ​ന്ന് പ​റ​ഞ്ഞ് ഭീ​ഷ​ണി​പ്പെ​ടു​ത്തി​യാ​ണ് പീ​ഡി​പ്പി​ച്ച​ത്.

ക​ഴി​ഞ്ഞ ബു​ധ​നാ​ഴ്ച പു​ല​ർ​ച്ചെ​യാ​ണ് വീ​ട്ടി​ൽ ഉ​റ​ങ്ങി കി​ട​ക്കു​ക​യാ​യി​രു​ന്ന പ​ത്ത് വ​യ​സു​കാ​രി​യെ പു​ല​ർ​ച്ചെ ത​ട്ടി​ക്കൊ​ണ്ട് പോ​യി പീ​ഡി​പ്പി​ച്ച​ത്. 35 വ​യ​സു​ള്ള കു​ട​ക് സ്വ​ദേ​ശി​യാ​യ പ്ര​തി​യെ തി​രി​ച്ച​റി​ഞ്ഞെ​ങ്കി​ലും പൊ​ലീ​സി​ന് ഇ​യാ​ളെ ക​ണ്ടെ​ത്താ​ൻ ക​ഴി​ഞ്ഞി​രു​ന്നി​ല്ല.

ഒ​രു വ​ർ​ഷ​ത്തി​ലേ​റെ നാ​ളാ​യി യു​വാ​വ് സ്വ​ന്തം മൊ​ബൈ​ൽ ഫോ​ൺ ഉ​പ​യോ​ഗി​ച്ചി​രു​ന്നി​ല്ല. കു​ട​കി​ൽ എ​ത്തു​മ്പോ​ൾ മാ​താ​വി​ന്‍റേ​യും കാ​ഞ്ഞ​ങ്ങാ​ട്ട് ഭാ​ര്യ​യു​ടെ​യും ഫോ​ണു​ക​ളാ​ണ് ഇ​യാ​ൾ ഉ​പ​യോ​ഗി​ക്കു​ന്ന​ത്. ഇ​തോ​ടെ ട​വ​ർ ലൊ​ക്കേ​ഷ​ൻ കേ​ന്ദ്രീ​ക​രി​ച്ചു​ള്ള അ​ന്വേ​ഷ​ണം സാ​ധ്യ​മാ​യി​ല്ല.

മ​റ്റൊ​രാ​ളു​ടെ ഫോ​ണി​ൽ നി​ന്ന് സു​ഹൃ​ത്തി​നെ വി​ളി​ച്ച​തോ​ടെ​യാ​ണ് ഇ​യാ​ൾ ആ​ന്ധ്ര​യി​ൽ ഉ​ണ്ടെ​ന്ന് അ​ന്വേ​ഷ​ണ സം​ഘ​ത്തി​ന് മ​ന​സി​ലാ​യ​തും പി​ടി​കൂ​ടി​യ​തും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
<