പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത യു​വാ​വ് മ​രി​ച്ചു; പോ​ലീ​സ് സ്റ്റേ​ഷ​ൻ ആ​ക്ര​മി​ച്ച് ജ​ന​ക്കൂ​ട്ടം
പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത യു​വാ​വ് മ​രി​ച്ചു; പോ​ലീ​സ് സ്റ്റേ​ഷ​ൻ ആ​ക്ര​മി​ച്ച് ജ​ന​ക്കൂ​ട്ടം
Saturday, May 25, 2024 9:03 PM IST
ബം​ഗു​ളൂ​രു∙ ചൂ​തു​ക​ളി കേ​സി​ൽ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത യു​വാ​വ് ക​സ്റ്റ​ഡി​യി​ലി​രി​ക്കെ മ​രി​ച്ച​തി​ന് പി​ന്നാ​ലെ നാ​ട്ടു​കാ​ർ പോ​ലീ​സ് സ്റ്റേ​ഷ​ൻ ആ​ക്ര​മി​ച്ചു.

ച​ന്ന​ഗി​രി ടൗ​ണി​ലെ പൊ​ലീ​സ് സ്റ്റേ​ഷ​നാ​ണ് യു​വാ​വി​ന്‍റെ ബ​ന്ധു​ക്ക​ളും നാ​ട്ടു​കാ​രു​മ​ട​ങ്ങു​ന്ന സം​ഘം ആ​ക്ര​മി​ച്ച​ത്. മേ​യ് 24ന് ​ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത ആ​ദി​ൽ (30) ആ​രോ​ഗ്യ​നി​ല മോ​ശ​മാ​യ​തി​നെ തു​ട​ർ​ന്ന് മ​രി​ച്ചി​രു​ന്നു.

ആ​ദി​ലി​ന്‍റെ മ​ര​ണ​മ​റി​ഞ്ഞ് നാ​ട്ടു​കാ​രും ബ​ന്ധു​ക്ക​ളു​മ​ട​ങ്ങു​ന്ന വ​ലി​യ സം​ഘം സ്റ്റേ​ഷ​ന് മു​ന്നി​ൽ ത​ടി​ച്ചു കൂ​ടി. ആ​ദി​ലി​ന്‍റേ​ത് ക​സ്റ്റ​ഡി മ​ര​ണ​മെ​ന്നാ​രോ​പി​ച്ച് ജ​ന​ക്കൂ​ട്ടം പോ​ലീ​സ് വാ​ഹ​ന​ങ്ങ​ൾ തീ​വ​യ്‌​ക്കു​ക​യും സ്റ്റേ​ഷ​ന് നേ​രെ ക​ല്ലെ​റി​യു​ക​യും ചെ​യ്തു.

എ​ന്നാ​ൽ ആ​രോ​ഗ്യ​നി​ല മോ​ശ​മാ​യ​തി​നാ​ലാ​ണ് ആ​ദി​ൽ മ​രി​ച്ച​തെ​ന്നാ​ണ് പോ​ലീ​സ് പ​റ​യു​ന്ന​ത്. സ്റ്റേ​ഷ​നി​ലെ​ത്തി ആ​റോ ഏ​ഴോ മി​നി​റ്റി​നു​ള്ളി​ൽ യു​വാ​വ് മ​രി​ച്ചെ​ന്ന് പോ​ലീ​സ് വ്യ​ക്ത​മാ​ക്കി.

പോ​സ്റ്റു​മോ​ർ​ട്ട​ത്തി​ന് ശേ​ഷം മൃ​ത​ദേ​ഹം ബ​ന്ധു​ക്ക​ൾ​ക്ക് വി​ട്ടു ന​ൽ​കു​മെ​ന്നും ച​ന്ന​ഗി​രി​യി​ൽ കൂ​ടു​ത​ൽ പോ​ലീ​സ് സേ​ന​യെ വി​ന്യ​സി​പ്പി​ക്കു​മെ​ന്നും ദാ​വ​ൻ​ഗ​രെ പോ​ലീ​സ് സൂ​പ്ര​ണ്ട് ഉ​മാ പ്ര​ശാ​ന്ത് പ​റ​ഞ്ഞു.

സം​ഭ​വ​ത്തി​ൽ ഡ​പ്യൂ​ട്ടി പോ​ലീ​സ് സൂ​പ്ര​ണ്ടി​നെ​യും ച​ന്ന​ഗി​രി പോ​ലീ​സ് സ്റ്റേ​ഷ​നി​ലെ സി​ഐ​യെ​യും സ​സ്പെ​ൻ​ഡ് ചെ​യ്ത​താ​യി മു​ഖ്യ​മ​ന്ത്രി സി‌​ദ്ധ​രാ​മ​യ്യ പ​റ​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
<