ടെൽ അവീവിലേക്ക് മിസൈൽ തെടുത്ത് ഹമാസ്; പ്രതിരോധിച്ച് ഇസ്രയേൽ
Sunday, May 26, 2024 7:07 PM IST
ടെൽ അവീവ്: ഇസ്രയേലിലെ നഗരമായ ടെല്‍ അവീവിൽ ഹമാസിന്റെ മിസൈൽ ആക്രമണം. എട്ടോളം മിസൈലുകൾ തൊടുത്തതായും പലതിനെയും ഇസ്രയേൽ മിസൈല്‍ പ്രതിരോധ സംവിധാനം തകര്‍ത്തതായും റിപ്പോർട്ടുകളുണ്ട്.
തെക്കന്‍ ഗാസ നഗരമായ റഫയില്‍ നിന്നാണ് ഹമാസ് മിസൈലുകൾ തൊടുത്തത്. ആക്രമണത്തിൽ വ്യാപാര സമുച്ചയങ്ങള്‍ നിറഞ്ഞ നഗരത്തിലെ നിരവധി കെട്ടിടങ്ങള്‍ക്ക് കേടുപാടുകള്‍ സംഭവിച്ചു. ആളപായം റിപ്പോർട്ട് ചെയതിട്ടില്ല.
മിസൈൽ ആക്രമണത്തെ തുടർന്ന് സെൻട്രൽ സിറ്റിയിൽ ഇസ്രായേൽ സൈന്യം അപായ സൈറണുകൾ മുഴക്കിയതിനാൽ ആളുകൾ സുരക്ഷിത സ്ഥാനത്തേക്ക് മാറിയെന്നും റിപ്പോർട്ടുകളുണ്ട്.