ഗു​ണ്ട​യു​ടെ വീ​ട്ടി​ലെ വി​രു​ന്നി​ന് പോ​യ ഡി​വൈ​എ​സ്പി​ക്ക് സ​സ്പെ​ൻ​ഷ​ൻ
ഗു​ണ്ട​യു​ടെ വീ​ട്ടി​ലെ വി​രു​ന്നി​ന് പോ​യ ഡി​വൈ​എ​സ്പി​ക്ക് സ​സ്പെ​ൻ​ഷ​ൻ
Tuesday, May 28, 2024 7:12 AM IST
തി​രു​വ​ന​ന്ത​പു​രം: ഗു​ണ്ടാ നേ​താ​വ് സം​ഘ​ടി​പ്പി​ച്ച വി​രു​ന്നി​ൽ പ​ങ്കെ​ടു​ത്ത ആ​ല​പ്പു​ഴ ക്രൈം​ബ്രാ​ഞ്ച് ഡി​വൈ​എ​സ്പി എം.​ജി. സാ​ബു​വി​നെ സ​സ്പെ​ൻ​ഡ് ചെ​യ്ത് ഉ​ത്ത​ര​വി​റ​ങ്ങി. ആ​ലു​വ ഡി​വൈ​എ​സ്പി​യു​ടെ റി​പ്പോ​ർ​ട്ടി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് ന​ട​പ​ടി.

ഗു​ണ്ടാ​നേ​താ​വ് ത​മ്മ​നം ഫൈ​സ​ലി​ന്‍റെ വീ​ട്ടി​ലെ പാ​ർ​ട്ടി​യി​ലാ​ണ് സാ​ബു ഉ​ൾ​പ്പ​ടെ നാ​ലു പോ​ലീ​സു​കാ​ർ പ​ങ്കെ​ടു​ത്ത​ത്. ഇ​തി​ൽ മൂ​ന്നു​പേ​രെ നേ​ര​ത്തെ​ത​ന്നെ സ​സ്പെ​ൻ​ഡ് ചെ​യ്തി​രു​ന്നു. ഒ​രു സി​പി​ഒ​യെ​യും പോ​ലീ​സ് ഡ്രൈ​വ​റെ​യു​മാ​ണ് ആ​ല​പ്പു​ഴ എ​സ്പി സ​സ്പെ​ൻ​ഡ് ചെ​യ്ത്. മൂ​ന്നാ​മ​തൊ​രു പോ​ലീ​സു​കാ​ര​ൻ വി​ജി​ല​ൻ​സി​ല്‍ നി​ന്നു​ള്ള​യാ​ളാ​ണ്. ഇയാളെയും അന്വേഷണ വിധേയമായി സ​സ്പെ​ൻ​ഡ് ചെ​യ്തു.


ത​മ്മ​നം ഫൈ​സ​ലി​ന്‍റെ അ​ങ്ക​മാ​ലി​യി​ലെ വീ​ട്ടി​ലാ​ണ് ഞാ​യ​റാ​ഴ്ച ഡി​വൈ​എ​സ്പി ​സാ​ബു​വും പോ​ലീ​സ് ഡ്രൈ​വ​റും മ​റ്റ് ര​ണ്ട് പോ​ലീ​സു​കാ​രും വി​രു​ന്നി​ന് എ​ത്തി​യ​ത്. ഇ​തി​നി​ടെ അ​ങ്ക​മാ​ലി എ​സ്‌​ഐ പ​രി​ശോ​ധ​ന​യ്‌​ക്കെ​ത്തി​യ​പ്പോ​ള്‍ ഡി​വൈ​എ​സ്പി ശു​ചി​മു​റി​യി​ല്‍ ക​യ​റി ഒ​ളി​ക്കു​ക​യാ​യി​രു​ന്നു.

സം​ഭ​വം വി​വാ​ദ​മാ​യ​തോ​ടെ ഡി​വൈ​എ​സ്പി​യെ സ​സ്പെ​ൻ​ഡ് ചെ​യ്യാ​ൻ മു​ഖ്യ​മ​ന്ത്രി നി​ർ​ദേ​ശം ന​ൽ​കി​യി​രു​ന്നു. തു​ട​ർ​ന്നാ​ണ് ന​ട​പ​ടി സ്വീ​ക​രി​ച്ച​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
<