സം​വി​ധാ​യ​ക​ൻ ഒ​മ​ർ ലു​ലു​വി​നെ​തി​രെ പീ​ഡ​ന കേസ്; പ​രാ​തി​ക്കാ​രി യു​വ​ന​ടി
സം​വി​ധാ​യ​ക​ൻ ഒ​മ​ർ ലു​ലു​വി​നെ​തി​രെ പീ​ഡ​ന കേസ്; പ​രാ​തി​ക്കാ​രി യു​വ​ന​ടി
Tuesday, May 28, 2024 6:34 PM IST
കൊ​ച്ചി: സം​വി​ധാ​യ​ക​ൻ ഒ​മ​ർ ലു​ലു​വി​നെ​തി​രെ പീ​ഡ​ന കേ​സ്. യു​വ ന​ടി​യു​ടെ പ​രാ​തി​യി​ലാ​ണ് പോലീസ് എഫ്ഐആർ രജിസ്റ്റർ ചെയ്തത്. സി​നി​മ​യി​ൽ അ​വ​സ​രം വാ​ഗ്ദാ​നം ചെ​യ്ത് നി​ര​വ​ധി ത​വ​ണ ത​ന്നെ പീ​ഡി​പ്പി​ച്ചെ​ന്ന് ന​ടി​ പ​രാ​തി​യി​ല്‍ പ​റ​യു​ന്നു.

പ​രാ​തി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ നെ​ടു​മ്പാ​ശേ​രി പോ​ലീ​സ് ന​ടി​യു​ടെ മൊ​ഴി രേ​ഖ​പ്പെ​ടു​ത്തി. അ​തേ​സ​മ​യം, കേ​സി​ന് പി​ന്നി​ൽ വ്യ​ക്തി​വി​രോ​ധം ആ​ണെ​ന്ന് ഒ​മ​ർ ലു​ലു പ്ര​തി​ക​രി​ച്ചു.

ന​ടി​യു​മാ​യി അ​ടു​ത്ത സൗ​ഹൃ​ദം ഉ​ണ്ടാ​യി​രു​ന്നു​വെ​ന്നും സൗ​ഹൃ​ദം ഉ​പേ​ക്ഷി​ച്ച​തി​ലു​ള്ള വി​രോ​ധ​മാ​ണ്
പീഡന പ​രാ​തി​ക്ക് കാ​ര​ണ​മെ​ന്നും ഒ​മ​ർ ലു​ലു പ​റ​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
<