കോഴി ഫാമിൽ വെള്ളം കയറി അയ്യായിരത്തിലധികം കോഴികൾ ചത്തു
Tuesday, May 28, 2024 8:58 PM IST
തിരുവനന്തപുരം: കോഴി ഫാമിൽ വെള്ളം കയറി കോഴിക്കുഞ്ഞുങ്ങൾ ചത്തു. കാട്ടാക്കട പേഴുംമൂട് മാഹിന്റെ കോഴി ഫാമിലാണ് സംഭവം. അയ്യായിരത്തിലധികം കോഴിക്കുഞ്ഞുങ്ങളാണ് ചത്തത്. ഫാമിലുണ്ടായിരുന്ന കോഴിത്തീറ്റയും വെള്ളം കയറി നശിച്ചു.
അതേസമയം, കാസർഗോഡ് ചെർക്കളയിൽ തെരുവ് നായ്ക്കൾ ആടുകളെ കടിച്ചു കൊന്നു. ആട്ടിൻ കൂട്ടിലുണ്ടായിരുന്ന ആടുകളെയാണ് തെരുവ് നായ്ക്കൾ ആക്രമിച്ചത്.